Thursday, December 13, 2012

മനസ്സിലൊരു മഞ്ഞുകാലം
-----------------------------
നേരം പുലര്‍ന്നു..
ഞാന്‍ കണ്ടൂ;
ശുഭ്രവസ്ത്രാംഗിയായ ഭൂമിയെ.
അവിടെ മഞ്ഞു പൂക്കുന്നു!
പൂത്തു തളിര്‍ക്കുന്നു...
എത്രതരം പൂക്കള്‍!
അവ സൂര്യരെശ്മിയേറ്റു
തിളങ്ങുന്നു......
ഭൂമിയില്‍ നക്ഷത്രക്കുരുന്നുകള്‍
പിറന്നിരിക്കുന്നു!
അവ കണ്ടു കൊതി തീരാന്‍
എന്റെ കണ്ണുകളുടെ
ആഴം പോരാതെ വന്നു..
ഞാന്‍ തരിച്ചു നിന്നു.

ഭൂമിയുടെ ഈ മുഖം കാണാന്‍
ഞാന്‍ എന്തെ ഇത്ര വൈകിയത്?
എന്റെ ചിത്ര സങ്കല്‍പ്പങ്ങള്‍ക്കും
ഭാവനകള്‍ക്കുമപ്പുറത്ത്
പുതിയൊരു ലോകം!
പിക്കാസോയും ഡാവിഞ്ചിയും
വരയ്ക്കാതെ പൊയത്;
കാളിദാസനും കബീറും
പൂര്‍ത്തിയാക്കാതെ പൊയത്;
ഹിമസാനുക്കളില്‍ ഋഷീവരന്മാര്‍
കണ്ടു കൊതിച്ചത്.

ഈ മനോഹാരിത ....
എന്റെയുള്ളില്‍ നിറയുമ്പോള്‍
മഞ്ഞിന്റെ വേറൊരു മുഖം
ഞാന്‍ മറന്നേപോയി.
ഏതു ദു:ഖവും മറക്കാന്‍
ഈ മഞ്ഞു മതി..
ഈ ഹിമസുമങ്ങല്‍ മതി!...
--------------------------

No comments:

Post a Comment