സ്നേഹപൂര്‍വ്വം
----------------------
ഇവിടെ എന്തു വിശേഷം?
കുറേ നല്ല വിശേഷങ്ങള്‍.
ഒന്നും എഴുതിയറിയിക്കാനുള്ളതല്ല;
കാണാനും കണ്ടറിയാനുമുള്ളത്.
ഉറഞ്ഞു കൂടുന്ന മഞ്ഞ്,
ഉരുകിയില്ലാത്താകുന്നത്;
നോക്കി നില്‍ക്കെ
മരങ്ങള്‍ പൂത്തുലയുന്നത്,
കണ്ടു കൊതിതീരും മുന്‍പേ
പൊഴിഞ്ഞു തീരുന്നത്,
ഒറൊ തരുവും വര്‍ണ്ണാഭമാകുന്നത്,
കൊമ്പുകളായവശേഷിക്കുന്നത്
ഇങ്ങനെ.....ഒരൊ ഋതുവും .....
ഋതുഭേദങ്ങളോടെ വന്നു പോകുന്നത്
ഓരോന്നും ഓരോ വിസ്മയമാകുന്നത്,
വലിയൊരു പട്ടണത്തില്‍
അതിന്റെ തിരക്കുകളില്‍പ്പെടാതെ,
കോലാഹലങ്ങളില്‍പ്പെടാതെ,
ജീവിക്കുന്നത്.........
നിരത്തിലിറങ്ങിയാല്‍
ചീറിപ്പായുന്ന കാറുകളുടെ നിര
അതിലൊരു കണികയായി
അലിഞ്ഞു ചേരുന്നത്
ഈ യാത്ര........
അവസനിക്കാതിരുന്നെങ്കില്‍
എന്നാശിച്ചു പോകുന്നത്....
സമൃദ്ധിയുടെ നടുവില്‍
എന്തെല്ലാമായിരുന്നാലും..
എവിടെ ആയിരുന്നാലും
നമ്മള്‍... ആ പഴയ മനുഷ്യര്‍!
ബാല്യകാലത്ത്......
ആ കൊച്ചു വീടിന്റെ ഉമ്മറത്തിരുന്ന്
നെയ്ത കനവുകളേക്കാള്‍
സുന്ദരമായി ഈ ലോകത്ത് ഒന്നുമില്ല.
നമ്മള്‍ വെറും പച്ച മനുഷ്യര്‍
നമ്മുടെ വേദനകള്‍ക്കും
നിശ്വാസങ്ങള്‍ക്കും ഒരേ താപനില...
ഉരുണ്ടു കൂടുന്ന കാര്‍മേഘങ്ങള്‍ക്കും
ഒരേ നിറം.........
----------------------
ഇവിടെ എന്തു വിശേഷം?
കുറേ നല്ല വിശേഷങ്ങള്‍.
ഒന്നും എഴുതിയറിയിക്കാനുള്ളതല്ല;
കാണാനും കണ്ടറിയാനുമുള്ളത്.
ഉറഞ്ഞു കൂടുന്ന മഞ്ഞ്,
ഉരുകിയില്ലാത്താകുന്നത്;
നോക്കി നില്‍ക്കെ
മരങ്ങള്‍ പൂത്തുലയുന്നത്,
കണ്ടു കൊതിതീരും മുന്‍പേ
പൊഴിഞ്ഞു തീരുന്നത്,
ഒറൊ തരുവും വര്‍ണ്ണാഭമാകുന്നത്,
കൊമ്പുകളായവശേഷിക്കുന്നത്
ഇങ്ങനെ.....ഒരൊ ഋതുവും .....
ഋതുഭേദങ്ങളോടെ വന്നു പോകുന്നത്
ഓരോന്നും ഓരോ വിസ്മയമാകുന്നത്,
വലിയൊരു പട്ടണത്തില്‍
അതിന്റെ തിരക്കുകളില്‍പ്പെടാതെ,
കോലാഹലങ്ങളില്‍പ്പെടാതെ,
ജീവിക്കുന്നത്.........
നിരത്തിലിറങ്ങിയാല്‍
ചീറിപ്പായുന്ന കാറുകളുടെ നിര
അതിലൊരു കണികയായി
അലിഞ്ഞു ചേരുന്നത്
ഈ യാത്ര........
അവസനിക്കാതിരുന്നെങ്കില്‍
എന്നാശിച്ചു പോകുന്നത്....
സമൃദ്ധിയുടെ നടുവില്‍
എന്തെല്ലാമായിരുന്നാലും..
എവിടെ ആയിരുന്നാലും
നമ്മള്‍... ആ പഴയ മനുഷ്യര്‍!
ബാല്യകാലത്ത്......
ആ കൊച്ചു വീടിന്റെ ഉമ്മറത്തിരുന്ന്
നെയ്ത കനവുകളേക്കാള്‍
സുന്ദരമായി ഈ ലോകത്ത് ഒന്നുമില്ല.
നമ്മള്‍ വെറും പച്ച മനുഷ്യര്‍
നമ്മുടെ വേദനകള്‍ക്കും
നിശ്വാസങ്ങള്‍ക്കും ഒരേ താപനില...
ഉരുണ്ടു കൂടുന്ന കാര്‍മേഘങ്ങള്‍ക്കും
ഒരേ നിറം.........
No comments:
Post a Comment