Tuesday, December 4, 2012

ഉത്തരങ്ങലില്ലാതെ
-----------------------------
തിര തീരതെ പുണരുന്നതും
നിഴല്‍ അന്തമില്ലാതെ നീളുന്നതും
നോക്കി നില്‍ക്കെ.......
എന്റെ നിഴലായ് വന്ന്
എന്നൊടു ചോദിച്ച ചൊദ്യങ്ങള്‍
*************************
അലയാഴിക്കെന്തിനീയാഴം നല്‍കി?
അലമാലയ്ക്കെന്തിനീ ശക്തി നല്‍കി?
    ദു:ഖത്തിനെന്തിനീ രണ്ടും നല്‍കി?

മാനത്തു മിന്നുന്നു താരകങ്ങള്‍,
പാല്‍മഴ തൂകുന്നു കുളിര്‍തിങ്കളും,
   എന്നിട്ടുമാകാശം കേഴുന്നതെന്തേ?

പക്ഷിക്കു പാടാമിന്നാര്‍ത്തുപാടാം,
രാപ്പാടി രാവിലും പാടുന്നുണ്ട്,,
   വശകനെമാത്രം വിലക്കുന്നതെന്തേ?

കാട്ടിലെ പൂവിനു വര്‍ണ്ണമുണ്ട്,
അയലത്തെ പൂവിനു ഗന്ധമുണ്ട്,
   മുറ്റത്തെ മുല്ലയ്ക്കു രണ്ടുമില്ല?

എണ്ണതീര്‍ന്നിട്ടില്ല മണ്‍ചെരാതില്‍,
വീണ്ടും നിറയ്ക്കുവാനുണ്ട് സ്നേഹം,
    കരിന്തിരി കത്തുന്നതെന്തുകൊണ്ട്?

നല്‍ച്ചുണ്ടു തന്നൂ സുസ്മേരമേകാന്‍,
നല്‍നാവു തന്നൂ സദ്വാക്കിനായും,
    എന്നിട്ടുമെന്തേ ശപിക്കുന്നു മര്‍ത്യന്‍?

സുഖദു:ഖ സമ്മിശ്രമാണെന്നാലും
മര്‍ത്യനു ജീവിതമേറെയിഷ്ടം
    എന്നിട്ടുമന്ത്യം നല്‍കുന്നതെന്തേ?
*********************************
ചോദ്യങ്ങളുടെ പ്രവാഹം
അലകളായി അലമാലകളായി
തീരത്തേക്കണയുമ്പോള്‍,
ഉത്തരങ്ങളില്ലാഞ്ഞതിലോ
കതിരോനും കതിരുകളണച്ചത്?


No comments:

Post a Comment