ഒരു കറുത്ത ദിനത്തിന്റെ ഓര്‍മ്മയ്ക്ക്
-------------------------------------------------
സാന്‍ഡി
സീല്‍ക്കാരമോടെ
തീര്‍ത്തും തിമിര്‍ത്താടവെ,
മരങ്ങള്‍ കടപുഴകുന്നതും,
മന്ദിരങ്ങള്‍ എരിഞ്ഞു തീരുന്നതും,
ഒന്നിനു പിറകെ ഒന്നായി,
പരിദേവനങ്ങള്‍ ഉയരുന്നതും,
സാന്‍ഡിയെന്തേ കണാതെ പൊയത്?
ഉടലാകെയിളക്കി,
തീപാറുന്ന മിഴികളും,
രക്തം ചിന്തുന്ന നാവുമായി,
അഴിഞ്ഞാടിയ രാവില്‍ ;
തട്ടിപ്പറിച്ചെടുത്ത ജീവിതങ്ങളെ‘
ഒഴുക്കിക്കൊണ്ടുപോയ സമ്പാദ്യങ്ങളെ‘
ആര്‍ക്കു തിരിച്ചു കൊടുക്കാനാവും?
കറുത്ത രാത്രകളിലെ,
ഇരുണ്ട പകലുകളിലെ,തീവ്ര ദു:ഖങ്ങളെ,
കാത്തിരിപ്പിന്റെ ഉദ്വേഗങ്ങളെ,
ആര്‍ക്ക് ഏറ്റെടുക്കാനവും?
സാന്‍ഡി
നീ ഒരു പാഠം പകര്‍ന്നുവോ?
പരസ്പരം കരുതണമെന്ന്,
സ്നേഹിക്കണമെന്ന്,
പ്രാര്‍ത്ഥിക്കണമെന്ന്,
കരുത്തു നേടണമെന്ന്,
വീണ്ടും സാന്‍ഡി വരുന്നു പൊലും
മഴയായ്..കൊടുംകാറ്റായ്.....
മേഘങ്ങളുടെ കാതില്‍ കഥപറഞ്ഞിരുന്ന,
കുളിരുമായി കുണുങ്ങി വന്നിരുന്ന,
കുഞ്ഞിക്കാറ്റിനെ പ്രണയിച്ചവര്‍ക്കെല്ലാം
ശിക്ഷയായി.........വന്‍ ശിക്ഷയായി..!
-------------------------------------.
-------------------------------------------------
സാന്‍ഡി
സീല്‍ക്കാരമോടെ
തീര്‍ത്തും തിമിര്‍ത്താടവെ,
മരങ്ങള്‍ കടപുഴകുന്നതും,
മന്ദിരങ്ങള്‍ എരിഞ്ഞു തീരുന്നതും,
ഒന്നിനു പിറകെ ഒന്നായി,
പരിദേവനങ്ങള്‍ ഉയരുന്നതും,
സാന്‍ഡിയെന്തേ കണാതെ പൊയത്?
ഉടലാകെയിളക്കി,
തീപാറുന്ന മിഴികളും,
രക്തം ചിന്തുന്ന നാവുമായി,
അഴിഞ്ഞാടിയ രാവില്‍ ;
തട്ടിപ്പറിച്ചെടുത്ത ജീവിതങ്ങളെ‘
ഒഴുക്കിക്കൊണ്ടുപോയ സമ്പാദ്യങ്ങളെ‘
ആര്‍ക്കു തിരിച്ചു കൊടുക്കാനാവും?
കറുത്ത രാത്രകളിലെ,
ഇരുണ്ട പകലുകളിലെ,തീവ്ര ദു:ഖങ്ങളെ,
കാത്തിരിപ്പിന്റെ ഉദ്വേഗങ്ങളെ,
ആര്‍ക്ക് ഏറ്റെടുക്കാനവും?
സാന്‍ഡി
നീ ഒരു പാഠം പകര്‍ന്നുവോ?
പരസ്പരം കരുതണമെന്ന്,
സ്നേഹിക്കണമെന്ന്,
പ്രാര്‍ത്ഥിക്കണമെന്ന്,
കരുത്തു നേടണമെന്ന്,
വീണ്ടും സാന്‍ഡി വരുന്നു പൊലും
മഴയായ്..കൊടുംകാറ്റായ്.....
മേഘങ്ങളുടെ കാതില്‍ കഥപറഞ്ഞിരുന്ന,
കുളിരുമായി കുണുങ്ങി വന്നിരുന്ന,
കുഞ്ഞിക്കാറ്റിനെ പ്രണയിച്ചവര്‍ക്കെല്ലാം
ശിക്ഷയായി.........വന്‍ ശിക്ഷയായി..!
-------------------------------------.
No comments:
Post a Comment