ത്രേസ്യാമ്മ തോമസ് നാടാവള്ളില്‍
-------------------
അതെ, ഇവിടെ വസന്തമാണ്.
ഒരില പോലും ഇല്ലാതിരുന്ന
മരങ്ങളെല്ലാം………
ഇലകള്‍ കൊണ്ടും പൂക്കള്‍കൊണ്ടും
നിറഞ്ഞിരിക്കുന്നു.
ഈ ഇലകളൊക്കെ
ഏഴല്ല, എഴുപതു വര്‍ണ്ണങ്ങളായി
വസന്തത്തിന്റെ
വേറൊരു ചാരുതയില്‍ …കൊഴിഞ്ഞുപോകും….
വീണ്ടും….കാത്തിരിപ്പു തുടരും..
അതിനറിയാം
പ്രതീക്ഷയുടെ മാധുര്യം…ആഴം….
മഞ്ഞില്‍ വിറങ്ങലിച്ചു നില്ക്കുമ്പോഴും
അവ പ്രതീക്ഷയിലാണ്….
പ്രാര്‍ത്ഥനാ നിരതമാണ്….
ഞാനും ഇവിടെ
ഏതു സാന്ദ്രതമസ്സിലും
സന്തോഷത്തിലാണ്
പ്രതീക്ഷയിലാണ്….
എന്റെ കൊച്ചു കൊച്ചു കവിതകളില്‍ ….
വരകളില്‍ …..
വര്‍ണ്ണങ്ങളില്‍
No comments:
Post a Comment