ഈ കുഞ്ഞുകറുകയെ..
മുള്ളുകള്‍ വന്നു ഞെരുക്കുമ്പൊഴും ,
അതിനിടയില്‍പ്പെട്ട്
... വേദനകൊണ്ടു പിടയുമ്പൊഴും,
നീ ...എന്നെ കാണുന്നുണ്ടെന്നതണ്
എന്റെ ആശ്വാസം........
എന്റെ കണ്ണു നിറഞ്ഞ്
ഒന്നും വ്യക്തമായി
കാണാതാകുമ്പൊള്‍ ,
കണ്ണീരുതന്നെ എന്റെ ദു:ഖം
മനസ്സിലാക്കി......
താഴേക്കു പതിക്കും .....
അതിനറിയാം ..
.ഈ കണ്ണുകള്‍ മറച്ചു കളയുന്നത്
നക്കിഷ്ടമല്ലെന്ന്.......
നിന്റെ മുഖം ദര്‍ശിക്കനുള്ളതാണ്
ഈ കണ്ണുകളെന്ന്...
ഈ ..കുഞ്ഞുപൂവ്
ഉറക്കമായീ എന്നു കാണുമ്പോള്‍
ശല്യപ്പെടുത്താനെത്തുന്ന
ക്ഷുദ്ര ജീവികള്‍......!
പക്ഷെ ...ഈ..പൂവിനെ
ഉണര്‍ത്താന്‍ ....
അവരെ നീ അനുവദിക്കില്ലല്ലൊ
നൊമ്പരമൊന്നും അറിയാതെ
ഉറങ്ങുന്ന കാഴ്ചയാണ്
നിനക്കിഷ്ടമെന്ന് എനിക്കറിയാം
No comments:
Post a Comment