Thursday, December 13, 2012

മനസ്സിലൊരു മഞ്ഞുകാലം
-----------------------------
നേരം പുലര്‍ന്നു..
ഞാന്‍ കണ്ടൂ;
ശുഭ്രവസ്ത്രാംഗിയായ ഭൂമിയെ.
അവിടെ മഞ്ഞു പൂക്കുന്നു!
പൂത്തു തളിര്‍ക്കുന്നു...
എത്രതരം പൂക്കള്‍!
അവ സൂര്യരെശ്മിയേറ്റു
തിളങ്ങുന്നു......
ഭൂമിയില്‍ നക്ഷത്രക്കുരുന്നുകള്‍
പിറന്നിരിക്കുന്നു!
അവ കണ്ടു കൊതി തീരാന്‍
എന്റെ കണ്ണുകളുടെ
ആഴം പോരാതെ വന്നു..
ഞാന്‍ തരിച്ചു നിന്നു.

ഭൂമിയുടെ ഈ മുഖം കാണാന്‍
ഞാന്‍ എന്തെ ഇത്ര വൈകിയത്?
എന്റെ ചിത്ര സങ്കല്‍പ്പങ്ങള്‍ക്കും
ഭാവനകള്‍ക്കുമപ്പുറത്ത്
പുതിയൊരു ലോകം!
പിക്കാസോയും ഡാവിഞ്ചിയും
വരയ്ക്കാതെ പൊയത്;
കാളിദാസനും കബീറും
പൂര്‍ത്തിയാക്കാതെ പൊയത്;
ഹിമസാനുക്കളില്‍ ഋഷീവരന്മാര്‍
കണ്ടു കൊതിച്ചത്.

ഈ മനോഹാരിത ....
എന്റെയുള്ളില്‍ നിറയുമ്പോള്‍
മഞ്ഞിന്റെ വേറൊരു മുഖം
ഞാന്‍ മറന്നേപോയി.
ഏതു ദു:ഖവും മറക്കാന്‍
ഈ മഞ്ഞു മതി..
ഈ ഹിമസുമങ്ങല്‍ മതി!...
--------------------------

Monday, December 10, 2012


ിും സൃദും
-------------------------------
ലയാളഭാഷയും സാഹിത്യവും തനിക്കു വഴങ്ങും എന്നഭിമാനിക്കുന്ന ഒരാള്‍ ഒരുകാവ്യഭാഗം കണ്ടിട്ട് വൃത്തമില്ലാത്ത ഇതെന്തുകവിത എന്നു ചോദിക്കുന്നു. വേറൊരാള്‍ വൃത്തത്തിലെഴുതിയ ഒരു കാവ്യഭാഗം വായിക്കുന്നതു കേട്ടിട്ട് ഇതു കുട്ടികള്‍ സ്‌ക്കൂളില്‍ പദ്യപാരായണം നടത്തുന്നതുപോലെയുണ്ടല്ലോ ഇതാണോ കവിത എന്നും മൂന്നാമതൊരാള്‍ വിഷയത്തില്‍ പുതുമയില്ലാത്തതിനാല്‍ ഇതെന്തു കവിതയെന്നും ചോദിക്കുന്നു.

ഈ മൂന്നു വിഭാഗത്തിലും ഉള്‍പ്പെടുന്നവര്‍ ആദ്യം കവിത എന്തെന്നു മനസ്സിലാക്കിയിട്ട് ശരിയെന്ന് ഉത്തമബോധ്യമുള്ള അഭിപ്രായങ്ങള്‍ മാത്രം പറയാന്‍ ശ്രദ്ധിക്കുക.

ഭാഷയില്‍ ഗദ്യം പദ്യം എന്നു രണ്ടു വിഭാഗങ്ങളാണുള്ളത്. വൃത്തനിയത്തോടു കൂടിയോ താളാത്മകമായോ എഴുതുന്നുവെന്നതാണ് പദ്യത്തെ ഗദ്യത്തില്‍ നിന്നുവേര്‍തിരിക്കുന്നത് പദ്യവും ഗദ്യവും പോലെ കവിതയെന്നൊരു വിഭാഗം ഭാഷയിലില്ല. ഒരു കാവ്യസൃഷ്ടി കാവ്യഗുണമുള്ളതായാല്‍ അതായത് സഹൃദയനെ ആഹ്ലാദിപ്പിക്കാന്‍ തക്കഗുണമുള്ളതായാല്‍ അതില്‍ കവിതയുണ്ടെന്നു പറയാം. അതുകൊണ്ടാണ് ഗദ്യത്തിലും പദ്യത്തിലും ചിത്രത്തിലും ശില്പത്തിലുമെല്ലാം കവിതയുണ്ട് എന്നു പറയാനാവുന്നത്. കാവ്യഗുണമുള്ള കൃതി എന്നര്‍ത്ഥത്തില്‍ 'കവിത' എന്ന വാക്ക് പ്രചുരപ്രചാരം നേടിയിരിക്കുന്നുവെന്നേയുള്ളൂ.

എന്താണു കാവ്യം? എന്താണു കാവ്യഗുണം? വാക്യം രസാത്മകം കാവ്യം എന്നു കാവ്യത്തിനു നിര്‍വചനം. കാവ്യം രസാത്മകമോ ധ്വന്യാര്‍ത്ഥകമോ രമണീയാര്‍ത്ഥ പ്രതിപാദകമോ ആയിരിക്കണമെന്നു ഭാരതീയ സിദ്ധാന്തം .പ്രസാദം ,മാധുര്യം ,ഓജസ്സ് എന്നിവയാണ് പ്രധാന കാവ്യഗുണങ്ങള്‍. ശ്ലേഷം സുകുമാരത തുടങ്ങി വേറെയും ഗുണങ്ങളുണ്ട്. ഈ ഗുണങ്ങളൊക്കെയുള്ള കൃതിയിലാണ് കവിതയുള്ളത്.

വൃത്തത്തിയെഴുതിയാലെ കവിതയാകൂ എന്നു പറയുന്നത് ഭോഷത്തമാണ്. താളലയങ്ങള്‍ മനുഷ്യന് എന്നും പ്രിയപ്പെട്ടതായാല്‍ അതു കവിതയുടെ മാറ്റു വര്‍ദ്ധിപ്പിക്കുമെന്നതില്‍ സംശയമില്ല. വൃത്തത്തിന്റെ തനതായ രീതിവിട്ട് സംഗീതാത്മകമാണ് കവിതയെന്ന് ഒരുകൂട്ടര്‍ തെറ്റിദ്ധരിച്ചുപോകുകയാണ്. മൂന്നാമത്തെക്കൂട്ടര്‍ക്ക് വിഷയത്തിന്റെ പുതുമയാണ് കവിതയ്ക്കാധാരം. പ്രഭാതം, മഴ, കാറ്റ്, മരണം തുടങ്ങിയ വിഷയങ്ങള്‍ കവിതകളുടെയും കലാകാരന്മാരുടെയും ഇഷ്ടവിഷയങ്ങളാണ്. ഒരു പുതിയ ഭാവതലം സൃഷ്ടിച്ച് സഹൃദയനെ അവനായിരിക്കുന്ന അവസ്ഥയില്‍ നിന്ന് ഉയര്‍ന്ന ഒരനുഭൂതിതലത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞാല്‍ വിഷയത്തിന്റെ പുതുമ ഒരു വിഷയമെ അല്ല.

കാവ്യങ്ങളും കലാസൃഷ്ടികളും കണ്ട് അതാസ്വദിക്കാനും അതിലെ അനുഭൂതി നുകരാനും കഴിവുള്ളവനാണ് സഹൃദയന്‍. ആഹാ! നന്നായിരിക്കുന്നു എന്നു പറയുന്നവരൊ വായില്‍ തോന്നുന്ന അഭിപ്രായം പറയുന്നവരൊ സഹൃദയനായിരിക്കണമെന്നില്ല.

പിന്നെ, ശ്രേഷ്ഠമായ ആശയങ്ങളൊന്നുമില്ലാതെ സുന്ദരങ്ങളൊ അസുന്ദരങ്ങളൊ ആയ പദങ്ങള്‍ വൃത്തരൂപത്തില്‍ പടച്ച് വച്ച് ഒരു ശബ്ദപ്രപഞ്ചം സൃഷ്ടിച്ചാലും അതു കവിതയാകുകയില്ല.

കലാസൃഷ്ടികള്‍ പ്രത്യേകിച്ച് കവിത മനസ്സിന്റെ മനോഹരമായ ഒരാവിഷ്‌ക്കാരമാണ്. ആ സൗന്ദര്യം ആസ്വദിക്കുവാന്‍ പാകമായ ഒരു മനസ്സാണ് അനുവാചകനുണ്ടാകേണ്ടത്. അങ്ങനെയായാല്‍ അയാള്‍ സഹൃദയനാണ്. സഹൃദയന്‍ കവിതയെ വിലയിരുത്തട്ട

--------------------------------------------------------------------------------------------------

Wednesday, December 5, 2012


തനിയെ
--------------------------
കാതങ്ങള്‍ക്കകലെ
കായലിനും കടലിനുമക്കരെ
നീ.. എന്തിനാണു കൂടു കൂട്ടിയത്
ഒരു വിളിപ്പാടകലെയായിരുന്നെങ്കില്‍..!
ഒന്നു കാണാന്‍ ,മിണ്ടാന്‍..
കഴിഞിരുന്നെങ്കില്‍!..

അല്ലെങ്കില്‍ത്തന്നെ
എന്തു കൂട്ടാണ്
നാം തമ്മിലുള്ളത്
നീ എന്നെ അറിയുന്നുവെന്നതിനു
എന്തു തെളിവാണുള്ളത്
സ്വന്തമെന്നതിനു...
എന്തുറപ്പാണുള്ളത്?

എന്നും ഞാന്‍ തനിച്ചാണ്;
എന്റെ ചിന്തകളില്‍,
അഗ്രഹങ്ങളില്‍,
അഭിലാഷങ്ങളില്‍,
യാത്രയില്‍.....

സൂര്യനും എരിഞ്ഞടങ്ങാറായി
അതുകൊണ്ട്...
ഈ യാത്ര തീരും വരെ
ഞാന്‍.... തനിയെ മതി..
---------------------------

Tuesday, December 4, 2012


ചോദ്യങ്ങളിലലിയുമ്പോള്‍
------------------------------------
എവിടെയാ?
അധികം ദൂരെയല്ലാത്ത ഒരിടത്ത്,
എന്റെ കൊച്ചുകൂരയുടെ,
തണല്‍ പറ്റി ഞാനുണ്ട്

ഒറ്റക്കാണൊ?
അതെങ്ങനെയാ ഒറ്റക്കാവുന്നത്?
എനിക്കു കൂട്ടായി മുറ്റത്തെ പച്ചമരമുണ്ട്,
അതിലെ കുഞ്ഞാറ്റക്കിളികളുണ്ട്,
എന്നെ ഉണര്‍ത്തനെത്തുന്ന കുളിര്‍കാറ്റുണ്ട്,
വാതില്‍പ്പഴുതിലൂടെ
ഒളിച്ചു കളിക്കുന്ന കിരണങ്ങളുണ്ട്,
എനിക്കു താലോലിച്ചുറക്കാന്‍
എന്റെ നിശ്ശബ്ദ നിമിഷങ്ങളുണ്ട്,
കുഞ്ഞു കുഞ്ഞു മോഹങ്ങളുണ്ട്,
നല്ല കുറെ ഓര്‍മ്മകളുണ്ട്.

എന്നാണു വരിക?
ഞാന്‍ അടുത്തു തന്നെയല്ലെ?
വിളിച്ചാല്‍ വിളികേള്‍ക്കുന്നത്ര അടുത്ത്.

എന്നാണു കാണുക?
ഉള്‍ക്കണ്ണു കൊണ്ടു കാണുകയല്ലെ?
അതല്ലെ നല്ല കാഴ്ച്ച
മനസ്സു  മനസ്സും ചേരുന്ന അനര്‍ഘ നിമിഷം?
ശരീരത്തിനെന്തര്‍ത്ഥം?
അതു വ്യര്‍ത്ഥമല്ലെ?

എന്തു പറ്റീ
എനിക്കെന്തുപറ്റാന്‍?
എന്റെ കാലു കല്ലില്‍ തട്ടാതിരിക്കാന്‍
ഞാന്‍ ഇടത്തോട്ടോ വലത്തോട്ടൊ എന്നറിയാതെ
പകച്ചു നില്‍ക്കുമ്പോള്‍
നേര്‍വഴികാട്ടാന്‍ ഒരാള്‍
മുന്‍പില്‍ പോകുന്നതറിയുന്നില്ലെ?

ചിലപ്പോള്‍ മൌനമാകുന്നതെന്തേ?
മൌനമൊ? ...മൌനം വാചാലമെന്നല്ലെ?

മൃദുലമായ സ്വരത്തില്‍
നിന്റെ ഓരൊ ചോദ്യവും
വീണ്ടും വീണ്ടും കേള്‍ക്കുവാന്‍
ഈ ചെറിയ ഉപകരണം
എന്റെ കാതോടു ചേര്‍ത്തുവച്ചു
ഞാന്‍ ഒന്നു മയങ്ങട്ടെ....
-------------------------------
സ്നേഹപൂര്‍വ്വം
----------------------
ഇവിടെ എന്തു വിശേഷം?
കുറേ നല്ല വിശേഷങ്ങള്‍.
ഒന്നും എഴുതിയറിയിക്കാനുള്ളതല്ല;
കാണാനും കണ്ടറിയാനുമുള്ളത്.
ഉറഞ്ഞു കൂടുന്ന മഞ്ഞ്,
ഉരുകിയില്ലാത്താകുന്നത്;
നോക്കി നില്‍ക്കെ
മരങ്ങള്‍ പൂത്തുലയുന്നത്,
കണ്ടു കൊതിതീരും മുന്‍പേ
പൊഴിഞ്ഞു തീരുന്നത്,
ഒറൊ തരുവും വര്‍ണ്ണാഭമാകുന്നത്,
കൊമ്പുകളായവശേഷിക്കുന്നത്
ഇങ്ങനെ.....ഒരൊ ഋതുവും .....
ഋതുഭേദങ്ങളോടെ വന്നു പോകുന്നത്
ഓരോന്നും ഓരോ വിസ്മയമാകുന്നത്,

വലിയൊരു പട്ടണത്തില്‍
അതിന്റെ തിരക്കുകളില്‍പ്പെടാതെ,
കോലാഹലങ്ങളില്‍പ്പെടാതെ,
ജീവിക്കുന്നത്.........
നിരത്തിലിറങ്ങിയാല്‍
ചീറിപ്പായുന്ന കാറുകളുടെ നിര
അതിലൊരു കണികയായി
അലിഞ്ഞു ചേരുന്നത്
ഈ യാത്ര........
അവസനിക്കാതിരുന്നെങ്കില്‍
എന്നാശിച്ചു പോകുന്നത്....

സമൃദ്ധിയുടെ നടുവില്‍
എന്തെല്ലാമായിരുന്നാലും..
എവിടെ ആയിരുന്നാലും
നമ്മള്‍... ആ പഴയ മനുഷ്യര്‍!
ബാല്യകാലത്ത്......
ആ കൊച്ചു വീടിന്റെ ഉമ്മറത്തിരുന്ന്
നെയ്ത കനവുകളേക്കാള്‍
സുന്ദരമായി ഈ ലോകത്ത് ഒന്നുമില്ല.

നമ്മള്‍ വെറും പച്ച മനുഷ്യര്‍
നമ്മുടെ വേദനകള്‍ക്കും
നിശ്വാസങ്ങള്‍ക്കും ഒരേ താപനില...
ഉരുണ്ടു കൂടുന്ന കാര്‍മേഘങ്ങള്‍ക്കും
ഒരേ നിറം.........

ഗോഗുല്‍ത്തായിലേക്ക്
------------------------------
രാവറുതിയില്‍ കാറ്റു വീശി,
ഭൂമി പ്രകമ്പനം കൊണ്ടു,
പേമാരി പെയ്തു,
ഒന്നും ഞാനറിയാതെ പൊയി.

എന്റെ ഉള്ളില്‍
കൊടുംകാറ്റായിരുന്നു....
പ്രകമ്പനം അതിശക്തവും...
ഞാന്‍ കുളിച്ചിരുന്നു;
കണ്ണീര്‍മഴയില്‍!

സീതയെപ്പോലെ
ഭൂമീദേവിയോടു കേണു,
അഗ്നിയോടു യാചിച്ചു.

ഫലമില്ലാതെ
ഗോഗുല്‍ത്തായിലേക്കൊരു യാത്ര....
അവിടെ......
നിണമണിഞ്ഞ കാല്‍പ്പാടുകള്‍!
തെറിച്ചു വീണ മുള്ളാണികള്‍!
അടര്‍ന്നു വീണ മാംസക്കഷണങ്ങള്‍!

മണ്ണോടു ചേര്‍ന്നു കേണു...
എപ്പൊഴോ സാഗരം ശാന്തമായി
അതിനു മേലേ നേര്‍ത്ത കാറ്റും..
--------------------------------------------
ഉത്തരങ്ങലില്ലാതെ
-----------------------------
തിര തീരതെ പുണരുന്നതും
നിഴല്‍ അന്തമില്ലാതെ നീളുന്നതും
നോക്കി നില്‍ക്കെ.......
എന്റെ നിഴലായ് വന്ന്
എന്നൊടു ചോദിച്ച ചൊദ്യങ്ങള്‍
*************************
അലയാഴിക്കെന്തിനീയാഴം നല്‍കി?
അലമാലയ്ക്കെന്തിനീ ശക്തി നല്‍കി?
    ദു:ഖത്തിനെന്തിനീ രണ്ടും നല്‍കി?

മാനത്തു മിന്നുന്നു താരകങ്ങള്‍,
പാല്‍മഴ തൂകുന്നു കുളിര്‍തിങ്കളും,
   എന്നിട്ടുമാകാശം കേഴുന്നതെന്തേ?

പക്ഷിക്കു പാടാമിന്നാര്‍ത്തുപാടാം,
രാപ്പാടി രാവിലും പാടുന്നുണ്ട്,,
   വശകനെമാത്രം വിലക്കുന്നതെന്തേ?

കാട്ടിലെ പൂവിനു വര്‍ണ്ണമുണ്ട്,
അയലത്തെ പൂവിനു ഗന്ധമുണ്ട്,
   മുറ്റത്തെ മുല്ലയ്ക്കു രണ്ടുമില്ല?

എണ്ണതീര്‍ന്നിട്ടില്ല മണ്‍ചെരാതില്‍,
വീണ്ടും നിറയ്ക്കുവാനുണ്ട് സ്നേഹം,
    കരിന്തിരി കത്തുന്നതെന്തുകൊണ്ട്?

നല്‍ച്ചുണ്ടു തന്നൂ സുസ്മേരമേകാന്‍,
നല്‍നാവു തന്നൂ സദ്വാക്കിനായും,
    എന്നിട്ടുമെന്തേ ശപിക്കുന്നു മര്‍ത്യന്‍?

സുഖദു:ഖ സമ്മിശ്രമാണെന്നാലും
മര്‍ത്യനു ജീവിതമേറെയിഷ്ടം
    എന്നിട്ടുമന്ത്യം നല്‍കുന്നതെന്തേ?
*********************************
ചോദ്യങ്ങളുടെ പ്രവാഹം
അലകളായി അലമാലകളായി
തീരത്തേക്കണയുമ്പോള്‍,
ഉത്തരങ്ങളില്ലാഞ്ഞതിലോ
കതിരോനും കതിരുകളണച്ചത്?


Monday, December 3, 2012

ഈ മഴ എന്താ ഇങ്ങനെ?
-----------------------------------
ഇടതോരാതെ പെയ്ത മഴ!
ഇടയ്ക് അശനിപാതം പൊലെ.
അണപൊട്ടിയൊഴുകുകയാണോ?
ഈ ക്ഷമ മുഴുവനും
നശിച്ചു പൊകുമൊ?
പെയ്തു തീര്‍ന്നിട്ടും
തീര്‍ന്നില്ലാ എന്ന തോന്നല്‍..
നിലയ്ക്കാത്ത ശബ്ദമായി...
ഒഴിയാത്ത മേഘമായി...
പ്രകമ്പനമായി........

ഇനി എന്നാണ്
ഈ മഴ .......
ഒന്നു ശാന്തമായി പെയ്യുക?
ഒരു നെരിയ കാറ്റിന്റെ
അവസാന രാഗം പോലെ,
ഒരു ശോകഗാനത്തിന്റെ
നിര്‍ത്താത്ത ഈരടി പൊലെ,
ഒരു പ്രണയത്തിന്റെ
തന്ത്രി മീട്ടും പൊലെ,
ഉള്ളിലെ കനലടങ്ങും വരെ
എന്നാണൊന്നു പെയ്തു വരിക ...?
തുള്ളിയായി.....
തുള്ളിതുള്ളിയായി....
----------------------------
ഒരു കറുത്ത ദിനത്തിന്റെ ഓര്‍മ്മയ്ക്ക്
-------------------------------------------------
സാന്‍ഡി
സീല്‍ക്കാരമോടെ
തീര്‍ത്തും തിമിര്‍ത്താടവെ,
മരങ്ങള്‍ കടപുഴകുന്നതും,
മന്ദിരങ്ങള്‍ എരിഞ്ഞു തീരുന്നതും,
ഒന്നിനു  പിറകെ ഒന്നായി,
പരിദേവനങ്ങള്‍ ഉയരുന്നതും,
സാന്‍ഡിയെന്തേ കണാതെ പൊയത്?

ഉടലാകെയിളക്കി,     
തീപാറുന്ന മിഴികളും,
രക്തം ചിന്തുന്ന നാവുമായി,
അഴിഞ്ഞാടിയ രാവില്‍ ;
തട്ടിപ്പറിച്ചെടുത്ത ജീവിതങ്ങളെ‘
ഒഴുക്കിക്കൊണ്ടുപോയ സമ്പാദ്യങ്ങളെ‘
ആര്‍ക്കു തിരിച്ചു കൊടുക്കാനാവും?
കറുത്ത രാത്രകളിലെ,
ഇരുണ്ട പകലുകളിലെ,തീവ്ര ദു:ഖങ്ങളെ,
കാത്തിരിപ്പിന്റെ ഉദ്വേഗങ്ങളെ,
 ആര്‍ക്ക് ഏറ്റെടുക്കാനവും?

സാന്‍ഡി
നീ ഒരു പാഠം പകര്‍ന്നുവോ?
പരസ്പരം കരുതണമെന്ന്,
സ്നേഹിക്കണമെന്ന്,
പ്രാര്‍ത്ഥിക്കണമെന്ന്,
കരുത്തു നേടണമെന്ന്,

വീണ്ടും സാന്‍ഡി വരുന്നു പൊലും
മഴയായ്..കൊടുംകാറ്റായ്.....
മേഘങ്ങളുടെ കാതില്‍ കഥപറഞ്ഞിരുന്ന,
കുളിരുമായി കുണുങ്ങി വന്നിരുന്ന,
കുഞ്ഞിക്കാറ്റിനെ പ്രണയിച്ചവര്‍ക്കെല്ലാം
 ശിക്ഷയായി.........വന്‍ ശിക്ഷയായി..!
-------------------------------------.

Sunday, December 2, 2012

  • നഷ്ടങ്ങളില്ലാതെ..
    -----------------------------
    ഗ്രാമത്തിന്റെ ആത്മാവ്
    തന്റെയും ആത്മാവെന്നു
    തിരിച്ചറിഞ്ഞ നാളുകളില്‍
    എപ്പൊഴോ, നഗരത്തിന്റെ
    ചില്ലകളിലേക്കു ചേക്കേറേണ്ടിവന്നത്;
    ഒരു വസന്തക്കാറ്റിനായ് കൊതിച്ചത്;
    വേനല്‍മഴയ്ക്കായി കാത്തത്;
    പൂത്തും തളിര്‍ത്തും മൊട്ടിട്ടും

    വസന്തത്തിന്റെ ചാരുതകളാസ്വദിച്ചത്;
    കടലുകള്‍ താണ്ടി
    രജ്യാന്തരങ്ങളിലേക്കും
    രുചിഭേദങ്ങളീലേക്കുമുള്ള പ്രയാണത്തിലും
    സ്വത്വം നഷ്ടപ്പെടാതിരിക്കാനുള്ള പ്രാര്‍ത്ഥന
    പ്രവാസത്തിന്റെ സുഖവും ദു:ഖവും
    ഊടും പാവും തീര്‍ത്ത ചേലയാല്‍
    തന്നെത്തന്നെ മറച്ച്
    ഗ്രാമ ഹൃദയത്തിലേക്കൊരു
    മടക്കയാത്ര.......
    ആത്മാവ് നഷ്ടമായിട്ടില്ലായെന്നു
    ഉറപ്പു വരുത്തി...
    നീണ്ട വിശ്രമത്തിന്....
    സുഖദമായ ഒരുറക്കത്തിന്
  • Thomas J. Koovalloor Only a Poet/ poetess could think and write like this. I can understand what you mena by this poem. I am not a poet still I like Poetry. Don't be discouraged, be there where ever you are, the idea of going back to your own village and selltel there is a dream most of us dreaming, but it may not happen...
  • Sivasankaran Karavil കടലുകള്‍ താണ്ടി
    രജ്യാന്തരങ്ങലിലേക്കും
    രുചിഭേദങ്ങളിലീക്കുമുള്ള പ്രയാണത്തിലും
    സ്വത്വം നഷ്ടപ്പെടാതിരിക്കാനുള്ള പ്രാര്‍ത്ഥന
    പ്രവാസത്തിന്റെ സുഖവും ദ്:ഖവും
    ഊടും പാവും തീര്‍ത്ത ചേലയാല്‍
    തന്നെത്തന്നെ മറച്ച്
    ഗ്രാമ ഹൃദയത്തിലേക്കൊരു
    മടക്കയാത്ര... nalla varikal
  • Bilathi Malayalee “കടലുകള്‍ താണ്ടി
    രജ്യാന്തരങ്ങളിലേക്കും
    രുചിഭേദങ്ങളിലേക്കുമുള്ള പ്രയാണത്തിലും
    സ്വത്വം നഷ്ടപ്പെടാതിരിക്കാനുള്ള പ്രാര്ത്ഥന”

    ഇഷ്ട്ടായി........
  • Pradeep Mathew Nice..........
  • George Thottam da veendum. enikku vayya!!! splendid piece though.
  • Biju Varghese Ippol swapnabhoomikalaya atharam gramangal undo?.... kaanumayirikkum... swapnathilengilum...
  • Teresa Tom swapanam kananenkilum anuvadikku ... biju..
    . ennum gramam enikkishtamaanu.. thirakkukalillathe varachum, ezhuthiyumm, santhamaya oru theerathirikkanulla moham.....
  • Biju Varghese escape to mindscape!
  • Sri Chandran life itself is a game of escape
  • Sivasankaran Karavil പ്രവാസത്തിന്റെ സുഖവും ദ്:ഖവും
    ഊടും പാവും തീര്‍ത്ത ചേലയാല്‍
    തന്നെത്തന്നെ മറച്ച്
    ഗ്രാമ ഹൃദയത്തിലേക്കൊരു
    മടക്കയാത്ര...
    ആത്മാവ് നഷ്ടമായിട്ടില്ലായെന്നു
    ഉറപ്പു വരുത്തി...
    നീണ്ട വിശ്രമത്തിന്....
    സുഖദമായ ഒരുറക്കത്തിന്...nice
  • Venu Kalavoor ഊടും പാവും തീര്‍ത്ത ചേലയാല്‍
    തന്നെത്തന്നെ മറച്ച്
    ഗ്രാമ ഹൃദയത്തിലേക്കൊരു
    മടക്കയാത്ര...
  • Ponmelil Abraham Nalla bhavana, God bless.
  • Yesodharan Pk Onegative പ്രവാസജീവിതത്തിനിടയിലും ഗ്രാമവിശുദ്ധിയെക്കുറിച്ചു സ്വപ്നം കാണുന്ന,അതിലേക്കു തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന ഒരു മനസ് വരികളില്‍ കാണാന്‍ കഴിയുന്നു...നല്ല കവിത...
  • Shaji Edward കൊചെച്ചി, ആത്മാവ് നഷ്ടമായിട്ടില്ലാ
    ഉറപ്പു വരുത്തി...
ഒരു പകല്‍കൂടി
-------------------------------
ഒരുപകല്‍കൂടി രത്രിയാക്കാം
ഒരു രാത്രികൂടി പകലാക്കാം
ഒരു മഴക്കാലം മഴയ്ക്കായി...
ഒരുമിച്ചു നനയാം പുലരിനേരം.
ഒരു മഞ്ഞുകാലം മഞ്ഞിനായി..
ഒരുമിച്ചു കുളിരാം സന്ധ്യനേരം.

വസന്തത്തിന്‍ പൂക്കളും നിനക്കായി,
ശിശിരത്തിന്‍ തളിരും നിനക്കായി.
തമരത്തോണിയില്‍ തുഴഞ്ഞുപോകാം;
കായലിന്‍ തീരത്തു വിശ്രമിക്കാം.
                 ഒരു പകല്‍കൂടി...
ഈറന്‍ മുടിയിഴ കോതിത്തരാം,
ഈറനായ് ദേവന്റെ മുന്നില്‍ നില്‍ക്കാം.
പൂക്കളെ ചുംബിച്ച കാറ്റിനോടൊതാം;
സുഗന്ധമായ് വന്നിടാന്‍ നിദ്രനേരം
                ഒരു പകല്‍കൂടി....