Monday, January 23, 2012

ഒരു ജന്മത്തിലേക്കുമായി......

എന്തിനായിരിക്കാം
ഒരു രുദ്രാക്ഷമാല
എന്റെ കരതലേവച്ചു
നീ എന്നെ സ്വീകരിച്ചത്?
നിന്റെ കാത്തിരിപ്പിന്റെ
നീണ്ട വര്‍ഷങ്ങളെ
ഓര്‍മ്മിപ്പിക്കാനൊ?
അതൊ......
ജപമണികളെന്നപോലെ
നീ .......എന്നെ ........
ഉരുക്കഴിച്ചിരുന്നുവെന്നൊ?

ഒരു നിയോഗം പൊലെ
നിന്നോടു ചേര്‍ന്നു ഞാനിരുന്നത്.....
നിന്റെ ആദ്യ ചുമ്പനത്തില്‍
ഒരു പൂവായിത്തീര്‍ന്നത്..
ഒരു പുഴയയൊഴുകിയത്...

നീ.......... തന്ന.......
പ്രണയാക്ഷരങ്ങളെ
ഒരു ജന്മത്തേക്കുമായി
ഞന്‍ കരുതിവയ്ക്കട്ടെ!

No comments:

Post a Comment