Monday, January 23, 2012

എന്നെ ഞാന്‍ഓര്‍മ്മിപ്പിക്കുന്നത്

..................................................
എന്നെ.... ഞാന്‍ ഓര്‍മ്മിപ്പിക്കുന്നത്
വിദൂരതയില്‍ എവിടെയോ നീ ഉണ്ടെന്ന്
ഭൂമിക്കപ്പുറത്തൊ... ഇപ്പുറത്തൊ
അറിയില്ലെങ്കിലും....
എന്നെ മാത്രം ഹൃദയത്തിലേറ്റി
നീ വരുമെന്ന്.....
കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലൂടെ
നഗ്നപാദനായി നീ വന്നേക്കുമെന്ന്‍
സന്ധ്യയുടെ നിഴലായി ...
പാതയോരംപറ്റി നീ വന്നേക്കുമെന്ന്
നേര്‍ത്ത നിഴലുപൊലെ കാണപ്പെടുന്ന
മലനിരകള്‍ക്കുമപ്പുറത്തുനിന്നു
.നീ പറന്നു വന്നേക്കുമെന്ന്

ഒരിക്കലും കാണാത്ത
എനിക്കു വേണ്ടി
എന്തായിരിക്കാം നീ കൊണ്ടൂവരിക?
തേന്‍ കണങ്ങലൊ ....
കണ്ണീര്‍ക്കണങ്ങളൊ?
ഞന്‍ നിനക്കയി
മാത്രം കരുതുന്നത്
ഇതുവരെ ആരും കവര്‍ന്നിട്ടില്ലത്ത
അനര്‍ഘമായ ഒരു നിധികുംഭം
എന്നെ ഞാന്‍ ആശ്വസിപ്പിക്കുന്നതു
അതു നീ നിഷേധിക്കയില്ലെന്നും



No comments:

Post a Comment