Tuesday, January 24, 2012

പ്രഭാതമായി

ഈ വാതിലിന്റെ വിളുമ്പിലൂടെ
നിന്റെ കിരണങ്ങളുടെ ദ്യുതി
പ്രഭാതമായി..എന്നറിയിയിക്കുവാന്‍
നിനക്കിത്ര തിടുക്കമൊ?

ഓരോ പൊന്‍പുലരിയും
എനിക്കു മാത്രമാണെന്ന അഭിമാനം
ഈ നനുത്ത പ്രഭാതം

എനിക്കു സമ്മാനിച്ചതു
ഓര്‍മ്മകള്‍...
ഒരുപാട്...ഒരുപാട്

ഹിമ ശകലങ്ങലള്‍
ഊര്‍ന്നു വീണു നനഞ്ഞ കറുക
ഈ പാദങ്ങളില്‍
ഊഷ്മളമായ നനവ്
ഈ മൃദുലത.....
ആനനന്ദമാണെനിക്ക്

ഇന്നലകളിലെ
പ്രഭാതങ്ങളുടെ ഒരു നീണ്ട നിര
ആ യിരൊത്തൊന്നു രാവുകളിലും
പറഞ്ഞാല്‍ തീരാതവണ്ണം
സുഖദമായ കനവുകള്‍!

വരും പ്രഭാതങ്ങളിലും
ലോല ഭാവങ്ങളോടെ
കനവുകളുടെ തംബുരു മീട്ടി
ശ്രുതിയായി താളമായി ലയമായി
നീ വരുമെന്ന പ്രതീക്ഷ
നിനക്കു സമ്മനിക്കുവാന്‍
ഇനി എത്ര ഉഷസ്സുകള്‍!

സന്തോഷത്തിലാണി ഞന്‍ ..
ഏറെ സന്തോഷത്തില്‍

No comments:

Post a Comment