Thursday, March 22, 2012



.  രാവിനുറക്കമില്ല
......................
ഇസങ്ങള്‍ വേണ്ടാ
കലാപങ്ങള്‍ വെണ്ടാ
പരീക്ഷണങ്ങളും വേണ്ടാ
ഒരിറ്റു സ്നേഹം മതി..

ബല്യമെന്തെന്നറിയാത്ത
ഭാരമേറ്റു തളരുന്ന
കുട്ടിത്തുമ്പികള്‍...
“ഇയാള്‍ക്കു വേണ്ടി..
ഞാന്‍ എന്തു ചെയ്യണം“
എന്നു ചോദിച്ച
നിഷ്കളങ്കബാലിക.......
വഴിയോരങ്ങളില്‍ ......
ഓടകളില്‍.......
കുരുന്നു ജഡങ്ങള്‍..
എല്ല് എല്ലോടുകോര്‍ക്കും
പട്ടിണിക്കോലങ്ങള്‍..
‘നീചരക്ത‘ക്കുരുതിക്കളങ്ങള്‍!

ആകാശം ഒടിഞ്ഞുമടങ്ങി,
നീലിമ കാളിമയായി,
രക്തനിറം പെയ്യുന്ന മഴ.

വയ്യ............
രാവിലിനി ഉറക്കമില്ല,
പകലിനി തിളക്കമില്ല.
........................



     യാത്രകള്‍
----------------
വൈവിധ്യത്തിന്റെ
അടരുകള്‍...
അതേല്‍പ്പിക്കുന്ന
ആഘാതം.......
എന്നിട്ടും....യത്രകള്‍...
നിരന്തരമായ യാത്രകള്‍
ഉള്ളിലുറയുന്ന കനല്‍
കണ്ണിലാളുന്ന അഗ്നി..
കാലം..യാത്രതീര്‍ക്കുന്നില്ല..
യത്രകള്‍ പുനര്‍ജ്ജനിക്കുകയാണ്.
മുന്‍പില്‍ വഴിയമ്പലങ്ങള്‍
ഇന്നു വന്നവരും നാളെ പോകുന്നവരും
നശിച്ചു പോകുന്ന അഹം
മണ്ണോടു ചേരേണ്ട വപുസ്സ്
നാളെ ആത്മാവും യാത്രയാകും
അറിയാത്ത ഇടങ്ങളിലേക്ക്
അന്തമില്ലാത്ത ദൂരങ്ങളിലേക്ക്
-------------------------

    

Monday, March 12, 2012

ശാന്തത

.........................
തിരയും ചുഴിയും ശന്തമാകാന്‍....
നീ വേണം.....
അല്ലെങ്കിലാ സ്വരമേങ്കിലും...
എന്റെ കാലില്‍ തൊട്ടുണര്‍ത്തുന്ന
ഈ തിരകളീല്‍......
എന്നെ തലോടിക്കടന്നു പോകുന്ന
മന്ദമാരുതനില്‍ ............
നിന്റെ സാന്നിധ്യം ഞാനറിയട്ടെ
പൂക്കളുടെ പുഞ്ചിരിയില്‍
കുഞ്ഞുമനസ്സുകളുടെ മുഖകാന്തിയില്‍
നിന്റെ മുഖശാന്തി
 ഞാന്‍ ദര്‍ശിക്കട്ടെ
എന്റെ മനസിലെ
തിരയും ചുഴിയും
ശാന്തമാകുമ്പോള്‍....
കാറ്റും കൊളും അടങ്ങുമ്പോള്‍
നിന്റെ സാന്നിധ്യമാണ്
അവയെ ശന്തമക്കിയതെന്നു
ഞാന്‍ അറിയട്ടെ.

Saturday, March 10, 2012

പിണക്കം

...............................
അച്ഛനോടെനിക്കു പിണക്കമാണ്
എന്റെ അമ്മയോടും
അവര്‍ സ്നേഹമായിരുന്നു
സ്നേഹിക്കുവാന്‍ മത്രമെ പഠിപ്പിച്ചുള്ളൂ
കോപിച്ചിട്ടില്ല;
പിണങ്ങിയിട്ടില്ല:
കാപട്യമെന്തെന്നുരിയടിയില്ല:
വഞ്ചനയേപ്പറ്റി...പറഞ്ഞതേയില്ല.

കദനം ഞാനറിഞ്ഞില്ല
കണ്ണീരില്‍ ഞാനലിഞ്ഞില്ല
കുടുകുടെ ചിരിച്ചപ്പോള്‍
കൂടെ ചിരിച്ചതേയുള്ളൂ

ഇന്ന്....എവിടെത്തിരിഞ്ഞാലും
വഞ്ചനയുടെ....ക്രൂരതയുടെ
തിരിനാളങ്ങള്‍
എന്നെ എത്തിപ്പിടിക്കുവാന്‍
അതിലേക്കു വലിച്ചിഴക്കുവാന്‍
ആവുന്നത്ര പണിപ്പെടുന്നു.

എന്റെ വീഴ്ച്ച കാണുവാന്‍
എന്റെ പൊട്ടിക്കരച്ചില്‍ കണ്ടു
പൊട്ടിച്ചിരിക്കുവാന്‍
കാത്തിരിക്കുന്നൂ...ചിലര്‍
അവര്‍ ചിരിക്കുമ്പൊള്‍
ഞാന്‍ കേട്ടൂ പല്ലിറുമ്മുന്ന ശബ്ദവും

ഈ ലോകത്തെ.....
അതിന്റെ ക്രൂരതയെ...
ഞാന്‍ പരിചയിക്കതെ പൊയി
ഇതെല്ലാം പുതുമയാക്കി തീര്‍ത്ത
അച്ഛനോടെനിക്കു പിണക്കമാണ്....
അമ്മയോടും........

നിനക്കുവേണ്ടി

..........................
തപ്തനിശ്വാസങ്ങള്‍
മറയ്കാന്‍ വെമ്പുന്നതും
കരളില്‍ കൂടുകൂട്ടിയ വേദന
മറക്കാന്‍ ശ്രമിക്കുന്നതും
കണ്ണീര്‍ നിറഞപ്പൊള്‍
കരടെന്നു ഭാവിച്ചതും
 പണിപ്പെട്ടു ചിരിച്ചതും
 നിനക്കു വേണ്ടീ.......

നിന്നെ നീയായിക്കാണുവാന്‍
നിന്റെ ചുണ്ടിലെ പുഞ്ചിരി
മായാതിരിക്കുവാന്‍
നിന്റെ കണ്ണിലെ പ്രതീക്ഷ
മങ്ങാതിരിക്കുവാന്‍......

ഞാന്‍ പ്രാര്‍ഥിച്ചതെന്തെന്നൊ
നിന്റെ നിഷ്ക്കളങ്കത
നിന്റെ പ്രസന്നത
എന്നും നിലനില്‍ക്കണേയെന്ന്....

ഈ തപസ്സവസാനിപ്പിക്കാത്തതും
എന്റെ നാളുകള്‍.....
വര്‍ഷങ്ങള്‍ക്കു വഴിമാറുന്നതും
നിനക്കു വേണ്ടി
നിനക്കു വേണ്ടി മാത്രം.

Wednesday, March 7, 2012


വൈകരുതെ........

നിന്നെയും കാത്ത്...
ഞാനീ ഉമ്മറപ്പടിയില്‍..
ഒറ്റക്കാണ്...........
എന്റെ പൂക്കൂടയിലെ
പൂക്കളെല്ലാം വാടിയിരിക്കുന്നു...
വാടാതെ ശേഷിക്കുന്നതു
ഈ കൈക്കുടന്നയിലെ പൂക്കള്‍ മാത്രം..!
അതിന്റെ ശോഭയും..
മങ്ങും മുന്‍പെ നീ വരില്ലെ?

നാഥാ............!
നിന്റെ ദൂതന്മാര്‍
നീ വേഗം വരുമെന്ന്
എന്നെ അറിയിച്ചല്ലൊ
ഞാന്‍ കാത്തിരിക്കുകയാണ്.....
നിഴലിനു നീളം കൂടിയിരിക്കുന്നു..
കാര്‍മേഘത്തിന്റെ നിര
ആകാശത്തിന്റെ നീലിമയെ
മറച്ചു തുടങ്ങിയിരിക്കുന്നു..
നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട്
ചേക്കു പക്ഷികളുടെ കലപില
കുയില്‍ മനോഹരമായി പാടുന്നുണ്ട്
ഒരിളം തെന്നലിന്റെ കുളിര്‍മ്മ

നേരം ഏറെയാകുന്നു...
എന്റെ ആശങ്ക..
നിന്റെ വരവു കാണാന്‍ കഴിയാതെ..
എന്റെ കണ്ണുകളുടെ പ്രകാശം
മങ്ങിപ്പോയെങ്കിലൊ?........

അതുകൊണ്ട്...
വൈകരുതെ...!
അഥവാ വൈകിയാലും.
വലിയ ഒരു പ്രകാശമായിട്ടായിരിക്കും
നീ....വരിക..അല്ലെ?
.
ആ തേജസില്‍
ആ ദിവ്യ മുഹൂര്‍ത്തത്തില്‍
നീയും.....
ഞാനും.....
...............................


ഞാന്‍ വരട്ടെ

......................
ഞാന്‍ ഭാഗ്യവതിയാണ്
നീ എനിക്കു പ്രിയപ്പെട്ടവനും

നിന്റെ സൌന്ദര്യമൊ
നീ തന്ന സമ്മനമൊ അല്ല
നമ്മുടെ ഹൃദത്തിന്റെ സ്വരം
നാമറിയുന്നുവെന്നതാണ്....

നീ എന്റെ മനസില്‍
കുടിയിരുത്തപ്പെട്ടവന്‍
അതുകൊണ്ടു....
ഞാനിവിടെയും
സന്തോഷവതിയാണ്.

എനിക്കു നീയും
നിനക്കു ഞാനും
ഉണ്ടെന്ന ചിന്ത

നീ എന്റെ ഭാരത്തെ
 ലഘൂകരിച്ചവനും
എന്റെ ലോലഭാവങ്ങളെ
തൊട്ടുണര്‍ത്തിയവനുമാണ്.

ഞാന്‍ വരട്ടെ....
എന്റെ യാത്രയില്‍
ചിന്തകളെക്കൊണ്ട്
ഞാനൊരു മഴവല്ലു തീര്‍ക്കട്ടെ?
എന്റെ സ്വപ്നത്തില്‍
നമുക്കു നിലാവിന്റെ നാട്ടില്‍
പാടിനടക്കാം....
തടാക തീരത്തും
ആറ്റുമ്മണമ്മേലും
ഓളങ്ങളുടെ താരാട്ടുകേട്ട്
കൊക്കുരുമ്മി
നമുക്കുറങ്ങാം.....
.........................