Tuesday, January 24, 2012

ഭക്തിഗാനം

ഒരുപാടുനന്ദി ...ഒരുപാടുനന്ദി..
ഒരുപാടൊരുപാടുനന്ദി...
ഒരിക്കലും തീരാത്ത നന്ദി
ഒരുപാടൊരുപാടുനന്ദി....

പിന്നൊട്ടുനോക്കീ..പറയാനുമെത്ര
മുന്നോട്ടുനോക്കി കാണാനുമെത്ര
                        ഒരുപാടു........
കാലിന്നു കാല്.... കൈക്കുണ്ടൂ കൈയ്യ്
കണ്ണിന്നുകണ്ണ്...... കാതിന്നു കാത്
                       ഒരുപാട്............
പാര്‍ക്കാന്‍... നമുക്കുണ്ടൂവീട്
സുഖമായുറങ്ങാന്‍ ....കിടക്ക
                       ഒരുപാട്.....
ധരിക്കാന്‍ നമുക്കിഷ്ട്ട വസ്ത്രം
വിശക്കുമ്പൊഴേക്കിഷ്ടഭോജ്യം..
                   ഒരുപാട്......
അര്‍ക്കാംശു നിത്യം പ്രഭ തൂകി നില്‍പ്പൂ
ആകാശമേഘംവര്‍ഷിപ്പു നീരും
                           ഒരു പാട്....
 വിടരുന്നു പൂക്കള്‍ നമുക്കായിമാത്രം
ശശിലേഖ രാവില്‍ കുളിരേകി നില്‍പ്പൂ
                           ഒരുപാട് .......
സ്തുതിക്കുന്നു ദേവാ .....സര്‍വേശനാഥാ
നീ തന്ന ദാനങ്ങളോര്‍ത്തോര്‍ത്തു നിത്യം
                               ഒരുപാട്......








രഹസ്യം

ഞാനിതു ചോദിക്കുന്നതു
നിന്നോട്...............
നിന്നോടു മാത്രം..
നീ അരെയെങ്കിലും...
സ്നേഹിച്ചിട്ടുണ്ടോ
അത്മാര്‍ത്ഥമായി?
നീ ആരുടെയെങ്കിലും
ചുണ്ടൂകളെ........
മണിമുത്തങ്ങളാല്‍
അലങ്കരിച്ചിട്ടുണ്ടോ?
കാമത്തിനുമപ്പുറത്തു
സ്നേഹത്തിന്റെ
നീര്‍ത്തുള്ളിയാകാന്‍ ...
എല്ലാം മറന്നു...
ഒന്നലിഞ്ഞുതീരാന്‍
നിനക്കു കഴിഞ്ഞിട്ടുണ്ടോ?
പറ്യൂ........
എന്നോട്.....
എന്നോടെങ്കിലും....


പ്രഭാതമായി

ഈ വാതിലിന്റെ വിളുമ്പിലൂടെ
നിന്റെ കിരണങ്ങളുടെ ദ്യുതി
പ്രഭാതമായി..എന്നറിയിയിക്കുവാന്‍
നിനക്കിത്ര തിടുക്കമൊ?

ഓരോ പൊന്‍പുലരിയും
എനിക്കു മാത്രമാണെന്ന അഭിമാനം
ഈ നനുത്ത പ്രഭാതം

എനിക്കു സമ്മാനിച്ചതു
ഓര്‍മ്മകള്‍...
ഒരുപാട്...ഒരുപാട്

ഹിമ ശകലങ്ങലള്‍
ഊര്‍ന്നു വീണു നനഞ്ഞ കറുക
ഈ പാദങ്ങളില്‍
ഊഷ്മളമായ നനവ്
ഈ മൃദുലത.....
ആനനന്ദമാണെനിക്ക്

ഇന്നലകളിലെ
പ്രഭാതങ്ങളുടെ ഒരു നീണ്ട നിര
ആ യിരൊത്തൊന്നു രാവുകളിലും
പറഞ്ഞാല്‍ തീരാതവണ്ണം
സുഖദമായ കനവുകള്‍!

വരും പ്രഭാതങ്ങളിലും
ലോല ഭാവങ്ങളോടെ
കനവുകളുടെ തംബുരു മീട്ടി
ശ്രുതിയായി താളമായി ലയമായി
നീ വരുമെന്ന പ്രതീക്ഷ
നിനക്കു സമ്മനിക്കുവാന്‍
ഇനി എത്ര ഉഷസ്സുകള്‍!

സന്തോഷത്തിലാണി ഞന്‍ ..
ഏറെ സന്തോഷത്തില്‍

Monday, January 23, 2012

എന്നെ ഞാന്‍ഓര്‍മ്മിപ്പിക്കുന്നത്

..................................................
എന്നെ.... ഞാന്‍ ഓര്‍മ്മിപ്പിക്കുന്നത്
വിദൂരതയില്‍ എവിടെയോ നീ ഉണ്ടെന്ന്
ഭൂമിക്കപ്പുറത്തൊ... ഇപ്പുറത്തൊ
അറിയില്ലെങ്കിലും....
എന്നെ മാത്രം ഹൃദയത്തിലേറ്റി
നീ വരുമെന്ന്.....
കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലൂടെ
നഗ്നപാദനായി നീ വന്നേക്കുമെന്ന്‍
സന്ധ്യയുടെ നിഴലായി ...
പാതയോരംപറ്റി നീ വന്നേക്കുമെന്ന്
നേര്‍ത്ത നിഴലുപൊലെ കാണപ്പെടുന്ന
മലനിരകള്‍ക്കുമപ്പുറത്തുനിന്നു
.നീ പറന്നു വന്നേക്കുമെന്ന്

ഒരിക്കലും കാണാത്ത
എനിക്കു വേണ്ടി
എന്തായിരിക്കാം നീ കൊണ്ടൂവരിക?
തേന്‍ കണങ്ങലൊ ....
കണ്ണീര്‍ക്കണങ്ങളൊ?
ഞന്‍ നിനക്കയി
മാത്രം കരുതുന്നത്
ഇതുവരെ ആരും കവര്‍ന്നിട്ടില്ലത്ത
അനര്‍ഘമായ ഒരു നിധികുംഭം
എന്നെ ഞാന്‍ ആശ്വസിപ്പിക്കുന്നതു
അതു നീ നിഷേധിക്കയില്ലെന്നും



ഒരു ജന്മത്തിലേക്കുമായി......

എന്തിനായിരിക്കാം
ഒരു രുദ്രാക്ഷമാല
എന്റെ കരതലേവച്ചു
നീ എന്നെ സ്വീകരിച്ചത്?
നിന്റെ കാത്തിരിപ്പിന്റെ
നീണ്ട വര്‍ഷങ്ങളെ
ഓര്‍മ്മിപ്പിക്കാനൊ?
അതൊ......
ജപമണികളെന്നപോലെ
നീ .......എന്നെ ........
ഉരുക്കഴിച്ചിരുന്നുവെന്നൊ?

ഒരു നിയോഗം പൊലെ
നിന്നോടു ചേര്‍ന്നു ഞാനിരുന്നത്.....
നിന്റെ ആദ്യ ചുമ്പനത്തില്‍
ഒരു പൂവായിത്തീര്‍ന്നത്..
ഒരു പുഴയയൊഴുകിയത്...

നീ.......... തന്ന.......
പ്രണയാക്ഷരങ്ങളെ
ഒരു ജന്മത്തേക്കുമായി
ഞന്‍ കരുതിവയ്ക്കട്ടെ!