Friday, February 17, 2012

യാത്ര

യാത്ര........
ഒരു മരീചികയുടെ
പിറകെയണോ?..
അറിയില്ല....
എവിടെയെങ്കിലും
ഒരു മരുപ്പച്ച?

ഒരു പക്ഷെ ....
ഇളകിമറിയുന്ന
തിരകളെ നോക്കി
ഒരു സായന്തനം
ചെലവഴിക്കുമ്പൊഴൊ
തിരക്കുള്ളയാത്രയില്‍
നീ തനിച്ചാകുമ്പൊഴൊ
ഒരു ഗാനത്തിന്റെ
സുഖ ലഹരിയില്‍
നീ മറന്നിരിക്കുമ്പൊഴൊ..
ഹൃദയ ഭാരങ്ങളിറക്കിവയ്ക്കാന്‍
ദേവസന്നിധിയില്‍....
അഭയം തേടുമ്പൊഴൊ..
എന്നെങ്കിലും...
എപ്പോഴെങ്കിലും
നാം തമ്മില്‍...
കണ്ടെന്നിരിക്കാം .....

അവിടെ ഒരു മരുപ്പച്ച ?.....
.അല്പം കാനല്‍ ജലം.?....

No comments:

Post a Comment