Friday, February 17, 2012

നീലിമ

............................
ആകാശത്തിന്റെ നീലിമയും
കടലിന്റെ നീലിമയും
എനിക്കിഷ്ടമാണ്....
അവിടെ ഏതോ കാമുകന്‍
കാമുകിക്കുവേണ്ടീ പാടുന്ന
പാട്ടിന്റെ ഈണമുണ്ട്
തന്റെ മാറിലേക്ക്
എല്ലാം മറന്ന് ......
അവളെ ചെര്‍ത്തു പിടിക്കുമ്പോള്‍
അവള്‍ അനുഭവിക്കുന്ന
സുഖത്തില്‍ ഈ നീലിമയുണ്ട്
കാമുകന്റെ ചുമ്പനത്തിന്റെ
ആഴങ്ങളില്‍ .....
ഈ നീലിമയാണുള്ളത്.
അവളുടെ മുഖം
കകൈകളിലെടുത്തു....
കണ്ണുകളിലേക്കു നൊക്കുമ്പോള്‍
ആ കണ്ണുകളുടെആഴങ്ങളില്‍
ഈ നീലിമയാണുള്ളത്
കരള്‍കരളോടു ചേര്‍ത്തുവച്ച്
ആശ്വസിപ്പിക്കുമ്പൊള്‍
ആ സന്ത്വനത്തിലും
ഈ നീലിമയാണുള്ളത്.

ഒന്നു താലോലിക്കുവാന്‍

.........................
 മഞ്ഞു മൂടിയ മലകള്‍...
അതെനിക്കെന്നും
ഹൃദയഹാരിയാണ്
കുളിര്‍മ്മയുടെ ആവരണം
എന്നെ വന്നു മൂടുമ്പൊള്‍
ഞാന്‍ ..........
ബാല്യത്തിലെത്തിപ്പെട്ടപോലെ
തണുപ്പുള്ള..........
ക്രിസ്സ്മസ്സ് രാത്രികളെ
തീ കൂട്ടി ................
അതിനു ചുറ്റുമിരിക്കുന്ന
പ്രഭാതങ്ങളെ......
ആടിമാസക്കാറ്റും
ഇടതോരാതെ മഴയുമുള്ളരാവുകളെ
ഓര്‍ത്തിരുന്ന് .....
ആ ഓര്‍മ്മകളെ തലൊലിക്കുവാന്‍
ഇന്ന് എന്തോ.......
വല്ലാത്ത രസം.!

യാത്ര

യാത്ര........
ഒരു മരീചികയുടെ
പിറകെയണോ?..
അറിയില്ല....
എവിടെയെങ്കിലും
ഒരു മരുപ്പച്ച?

ഒരു പക്ഷെ ....
ഇളകിമറിയുന്ന
തിരകളെ നോക്കി
ഒരു സായന്തനം
ചെലവഴിക്കുമ്പൊഴൊ
തിരക്കുള്ളയാത്രയില്‍
നീ തനിച്ചാകുമ്പൊഴൊ
ഒരു ഗാനത്തിന്റെ
സുഖ ലഹരിയില്‍
നീ മറന്നിരിക്കുമ്പൊഴൊ..
ഹൃദയ ഭാരങ്ങളിറക്കിവയ്ക്കാന്‍
ദേവസന്നിധിയില്‍....
അഭയം തേടുമ്പൊഴൊ..
എന്നെങ്കിലും...
എപ്പോഴെങ്കിലും
നാം തമ്മില്‍...
കണ്ടെന്നിരിക്കാം .....

അവിടെ ഒരു മരുപ്പച്ച ?.....
.അല്പം കാനല്‍ ജലം.?....

നഗരം

ഈ നഗരം ...
വിങ്ങലുകള്‍ക്കും
തേങ്ങലുകള്‍ക്കും
കാതോര്‍ക്കാതെ
നെട്ടോട്ടത്തിലാണ് .

ദു:ഖങ്ങള്‍ക്ക്, നെടുവീര്‍പ്പുകള്‍ക്ക്
ഇവിടെയൊരു തണലുണ്ടോ?
ഈ നഗരത്തിനു എവിടെ നേരം...?
ഒന്നു ചിരിക്കാന്‍ ...
ഒന്ന് കരയാന്‍......

കളിയും ചിരിയും മാറിയ
കലാലയങ്ങളും
എന്ട്രന്‍സിന്റെ മടുപ്പില്‍
 മിടിപ്പിനു വേഗം കൂട്ടുന്ന മനസ്സും.....

ബന്ധങ്ങള്‍ക്കിവിടെയൊരു
സ്ഥാനമുണ്ടൊ?
ധനസമൃദ്ധിയുടെ
മേച്ചില്‍പുറങ്ങള്‍ തേടി
അലയുമ്പൊഴും
സുഖഭോഗങ്ങളുടെ
ആഴങ്ങളില്‍ നിന്നു
മുത്തുകള്‍ തപ്പി
കരക്കടുക്കുമ്പൊഴും
ഇവിടെ കിട്ടതെപോകുന്നത്
എന്തെന്നൊര്‍ക്കുന്നുവോ ?

ഒന്നു സമാശ്വസിക്കാന്‍...
ഒരു സാന്ത്വനത്തിന്റെ മാറില്‍
തല ചായ്ക്കാന്‍....
തിരക്കിലണു ഞനും

എങ്കിലും ഇത്തിരി നേരം
ഞാന്‍.......
ഇവിടെയൊന്നിരുന്നൊട്ടെ.....
...................................






















Tuesday, February 7, 2012

നിന്റെ ഇഷ്ട്ടം


ഈ കുഞ്ഞു കറുകയെ
മുള്ളുകള്‍ വന്നു ഞെരുക്കുമ്പൊഴും,
അതിനിടയില്‍പ്പെട്ട്
വേദന കൊണ്ടു പിടയുമ്പൊഴും,
നീ എന്നെക്കാണുന്നുണ്ടെന്നതാണ്
എന്റെ ആശ്വാസം...

എന്റെ കണ്ണു നിറഞ്ഞ്
ഒന്നും കാണാതാകുമ്പൊള്‍;
കണ്ണീരു തന്നെ
എന്റെ ദു:ഖം മനസ്സിലാക്കി
താഴേക്കു പതിക്കും.

അതിനറിയാം......
ഈ കണ്ണുകള്‍ മറച്ചുകളയുന്നത്
നിനക്കിഷ്ട്ടമല്ലെന്ന്‍
നിന്റെ മുഖം ദര്‍ശിക്കാനുള്ളതാണ്
ഈ..കണ്ണുകളെന്ന്.

ഈ കുഞ്ഞു പൂവ്
ഉറക്കമായി എന്നു കാണുമ്പൊള്‍,
ശല്യപ്പെടുത്താനെത്തുന്ന
ക്ഷുദ്രജീവികള്‍ ....
പക്ഷെ ....ഈ പൂവിനെ
ഉണര്‍ത്താന്‍
അവരെ നീ അനുവദിക്കില്ലല്ലൊ.

നൊമ്പരമൊന്നും അറിയാതെ
ഉറങ്ങുന്ന കഴ്ചയാണ്
നിനക്കിഷ്ടമെന്ന്‍
എനിക്കറിയാം...