നഷ്ടങ്ങളില്ലാതെ..
-----------------------------
ഗ്രാമത്തിന്റെ ആത്മാവ്
തന്റെയും ആത്മാവെന്നു
തിരിച്ചറിഞ്ഞ നാളുകളില്‍
എപ്പൊഴോ, നഗരത്തിന്റെ
ചില്ലകളിലേക്കു ചേക്കേറേണ്ടിവന്നത്;
ഒരു വസന്തകാറ്റിനായ് കൊതിച്ചത്;
വേനല്മഴയ്ക്കായ് കാത്തത്;
പൂത്തും തളിര്‍ത്തും മൊട്ടിട്ടും
വസന്തത്തിന്റെ ചാരുതകളാസ്വദിച്ചത്;
കടലുകള്‍ താണ്ടി
രജ്യാന്തരങ്ങളിലേക്കും
രുചിഭേദങ്ങളിലീക്കുമുള്ള പ്രയാണത്തിലും
സ്വത്വം നഷ്ടപ്പെടാതിരിക്കാനുള്ള പ്രാര്‍ത്ഥന
പ്രവാസത്തിന്റെ സുഖവും ദു:ഖവും
ഊടും പാവും തീര്‍ത്ത ചേലയാല്‍
തന്നെത്തന്നെ മറച്ച്
ഗ്രാമ ഹൃദയത്തിലേക്കൊരു
മടക്കയാത്ര...
ആത്മാവ് നഷ്ടമായിട്ടില്ലായെന്നു
ഉറപ്പു വരുത്തി...
നീണ്ട വിശ്രമത്തിന്....
സുഖദമായ ഒരുറക്കത്തിന്....
------------------------------
ചില്ലകളിലേക്കു ചേക്കേറേണ്ടിവന്നത്;
ഒരു വസന്തകാറ്റിനായ് കൊതിച്ചത്;
വേനല്മഴയ്ക്കായ് കാത്തത്;
പൂത്തും തളിര്‍ത്തും മൊട്ടിട്ടും
വസന്തത്തിന്റെ ചാരുതകളാസ്വദിച്ചത്;
കടലുകള്‍ താണ്ടി
രജ്യാന്തരങ്ങളിലേക്കും
രുചിഭേദങ്ങളിലീക്കുമുള്ള പ്രയാണത്തിലും
സ്വത്വം നഷ്ടപ്പെടാതിരിക്കാനുള്ള പ്രാര്‍ത്ഥന
പ്രവാസത്തിന്റെ സുഖവും ദു:ഖവും
ഊടും പാവും തീര്‍ത്ത ചേലയാല്‍
തന്നെത്തന്നെ മറച്ച്
ഗ്രാമ ഹൃദയത്തിലേക്കൊരു
മടക്കയാത്ര...
ആത്മാവ് നഷ്ടമായിട്ടില്ലായെന്നു
ഉറപ്പു വരുത്തി...
നീണ്ട വിശ്രമത്തിന്....
സുഖദമായ ഒരുറക്കത്തിന്....
------------------------------
No comments:
Post a Comment