പുറമ്പോക്കുകാര്‍
-----------------------
മനസ്സില്‍ മായാത്ത
വടുക്കളുണ്ടാക്കി,
കടന്നു പോകുന്നവര്‍...
പട്ടണത്തിന്റെ തിരക്കുകളില്‍,
റോഡരികില്‍....
വൃത്തിഹീനങ്ങളായ ഇടങ്ങളില്‍
കൈയില്‍ ചുരുട്ടിയ പായയും,
കൈ നിറയേ കുഞ്ഞുങ്ങളുമായി,
അഭയമില്ലെന്നറിഞ്ഞിട്ടും ,
അഭയാര്‍ത്ഥികളായി അലയുന്നവര്‍...
ആരെയും തിരയുവാനില്ലാതെ,
ആരെയും കാത്തിരിക്കുവാനില്ലാതെ
കച്ചവട കേന്ദ്രങ്ങളിലും..
ഭക്ഷണശാലകളുടെ മൂലകളിലും,
കണ്ണും നട്ടിരിക്കുന്നവര്‍...
അസ്ഥലങ്ങളിലെ
നിസ്സഹായ മുഖങ്ങള്‍!...
ഒരു കൈയില്‍ ഭാണ്ഡവും
മറു കൈ, താങ്ങിനായ് കൊതിച്ചും,
ഒരു പിന്‍വിളിക്കായ് കാതോര്‍ത്തും,
വേച്ചു വേച്ചു പോകുന്നവര്‍.....
പൊതുവഴികളില്‍
വെറുതെ അലയുന്നവര്‍...
ഒന്നും നഷ്ടപ്പെടാനില്ലാത്തവര്‍,
നഷ്ടപ്പെട്ടിട്ടും....
തിരിച്ചറിയാതെ പൊകുന്നവര്‍..
ഇവരാണോ പുറമ്പോക്കുകാര്‍?
.............................................
-----------------------
മനസ്സില്‍ മായാത്ത
വടുക്കളുണ്ടാക്കി,
കടന്നു പോകുന്നവര്‍...
പട്ടണത്തിന്റെ തിരക്കുകളില്‍,
റോഡരികില്‍....
വൃത്തിഹീനങ്ങളായ ഇടങ്ങളില്‍
കൈയില്‍ ചുരുട്ടിയ പായയും,
കൈ നിറയേ കുഞ്ഞുങ്ങളുമായി,
അഭയമില്ലെന്നറിഞ്ഞിട്ടും ,
അഭയാര്‍ത്ഥികളായി അലയുന്നവര്‍...
ആരെയും തിരയുവാനില്ലാതെ,
ആരെയും കാത്തിരിക്കുവാനില്ലാതെ
കച്ചവട കേന്ദ്രങ്ങളിലും..
ഭക്ഷണശാലകളുടെ മൂലകളിലും,
കണ്ണും നട്ടിരിക്കുന്നവര്‍...
അസ്ഥലങ്ങളിലെ
നിസ്സഹായ മുഖങ്ങള്‍!...
ഒരു കൈയില്‍ ഭാണ്ഡവും
മറു കൈ, താങ്ങിനായ് കൊതിച്ചും,
ഒരു പിന്‍വിളിക്കായ് കാതോര്‍ത്തും,
വേച്ചു വേച്ചു പോകുന്നവര്‍.....
പൊതുവഴികളില്‍
വെറുതെ അലയുന്നവര്‍...
ഒന്നും നഷ്ടപ്പെടാനില്ലാത്തവര്‍,
നഷ്ടപ്പെട്ടിട്ടും....
തിരിച്ചറിയാതെ പൊകുന്നവര്‍..
ഇവരാണോ പുറമ്പോക്കുകാര്‍?
.............................................
No comments:
Post a Comment