സ്വപ്നമല്ലായിരുന്നെങ്കില്‍ !
----------------------------------------------
ഇന്നലെ രത്രി മുഴുവനും ഞാനൊരു സ്വപ്നത്തിലായിരുന്നു.ആ സ്വപ്നത്തില്‍ ഞാന്‍ നിന്നെയാണു കണ്ടത്.
ഒരിക്കലും എന്റെ സ്വപ്നങ്ങളില്‍ നീ ഉണ്ടായിട്ടില്ല.എങ്കിലും ആ നേരം നമ്മള്‍ ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു: യാമങ്ങളുടെ നീളം നമ്മളെ അലട്ടിയതേയില്ല.പണ്ടു കണ്ടിട്ടുള്ള നിന്നെയല്ല ,എല്ലാം തുറന്നു
പറയുന്ന ഒരു പച്ച മനുഷ്യനെയാണു ഞാന്‍ കണ്ടത്.കഴിഞ്ഞു പോയ ഇന്നലെകളിലെ വ്യഥകള്‍,ഭാവിയുടെ സുന്ദര പ്രതീക്ഷകള്‍ എല്ലാം മറനീക്കി നീ പറയുമ്പോള്‍ നിന്റെ മുഖത്തു ആശ്വാസത്തിന്റെ തിരയിളക്കം ഞാന്‍ കണ്ടു, ഇടയ്ക്കിടെ അവിടെ പലരും വരികയും നമ്മളൊടു സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
നീ ഒരു ഡയറി എന്റെ കൈയില്‍ തന്നു.അതില്‍ വളരെ മനോഹരമായി,കുനുകുനെയുള്ള
കൈപ്പടയില്‍ ഒരൊ ദിവസത്തിന്റെയും വേദനകള്‍, തിരക്കുകള്‍, സന്തോഷങ്ങള്‍. വിഹ്വലതകള്‍,എല്ലാം നീ അടയാളപ്പെടുത്തിയിരുന്നു.പക്ഷെ വായിച്ചു തീര്‍ക്കും മുന്‍പേ അരൊ അതു വാങ്ങിക്കൊണ്ടുപോയി.അതു മുഴുമിക്കാനാകാഞ്ഞതില്‍ ഞാന്‍ പരിഭവിച്ചു.‘അവസരം ഇനിയും ഉണ്ടാകും‘ നീ പറഞ്ഞു..
ഞാന്‍ നിന്നോടു പറഞ്ഞത്, വിശാലമായ പറമ്പും തൊടികളുമുള്ള ഒരു കൊച്ചു വീട്ടില്‍ ജീവിത സായാഹ്നം കഴിച്ചു കൂട്ടുന്നതിനെക്കുറിച്ചായിരുന്നു. അവിടെ ധാരാളം ഫലവൃക്ഷങ്ങളുണ്ടായിരിക്കണം പച്ചക്കറികളുണ്ടായിരിക്കണം;കിളികളുടെ മധുരമായ ഗാനം കേട്ടുണരാനും അവയുടെ കലപില കേട്ടുറങ്ങാനും കഴിയണം;മുറ്റത്തേക്കിറങ്ങിയാല്‍ എന്നെ അറിയുന്ന, എന്റെ ഭാഷയറിയുന്ന അണ്ണാറക്കണ്ണനോടു സല്ലപിക്കാനും, കുണുങ്ങിപ്പായുന്ന ഒരു കൊച്ച്ചരുവിയുടെ സംഗീതം കേട്ടിരിക്കാനും കഴിയണം..അങ്ങനെ ഒരിടം....അവിടെ ഇരുന്നു എനിക്കു ചിത്രങ്ങല്‍ വരയ്ക്കണം...കണ്ടാലും കണ്ടാലും മതിവരാത്ത ഈ പ്രകൃതിയുടെ സുന്ദരഭാവങ്ങല്‍ മുഴുവനും ചിത്രങ്ങളിലാക്കണം. പിന്നെ...കവിതകള്‍ എന്റെ...കൊച്ചു കൊച്ചു കവിതകള്‍....
നീ ഒന്നും വിശേഷിചു പറഞ്ഞില്ല.. മൂളി കേള്‍ക്കുന്നുണ്ടായിരുന്നു.
എപ്പോഴൊ ഉണര്‍ച്ചയിലേക്കു അടര്‍ന്നു വീണപ്പോള്‍ അത് ഒരു സ്വപ്നമായിരുന്നുവെന്നു വിശ്വസിക്കാന്‍ എനിക്കു കഴിഞ്ഞില്ല. അതൊരു സ്വപ്നമല്ലായിരുന്നെങ്കില്‍!ഞന്‍ വെറുതെ ആശിച്ചു...
----------------------------------------------------------------------------------

No comments:
Post a Comment