ഉത്തമ ഗീതം
-----------------
എന്റെ പ്രിയെ..
നിനക്കായി ഞാന്‍
ഒരു ഗീതം ആലപിക്കട്ടെ...?
ഒരു ഉത്തമഗീതം..
മാതള നാരകം പരിമളം വീശുന്ന
ചെറുതോട്ടത്തിലേക്കു നീ വരിക...
യഥാര്‍ത്ഥ പ്രണയം എന്താണെന്നറിയുക.
പ്രണയത്തിന്റെ ഒരു വലമ്പിരിശംഖ്
എന്റെ ഉള്ളില്‍ തീവ്രമാണ്..
പോരാടാനും വശത്താക്കാനുമല്ല,
ഞാന്‍നിന്നെ വിളിക്കുന്നത്.
നിനക്കു പ്രിയം മാത്രം തരാനാണ്.
അല്ലയോ പ്രിയേ... ....
നീ വേഗം വരിക
എന്റെ പ്രേമം വീഞ്ഞിനെക്കാള്‍ മധുരവും
മരണത്തെക്കാള്‍ ശക്തവുമാണ്..
അതിന്റെ തീയൂതിക്കെടുത്തുവാന്‍
ജലസഞ്ചയങ്ങള്‍ക്കാവില്ല.
ഈ ഭൂമിയിലെ സകലധനംകൊണ്ടും
അതു വാങ്ങാനുമാവില്ല....
.
നീ സുന്ദരിയാണ്.
നിന്റെ ചുണ്ടുകള്‍
തൊണ്ടീപ്പഴങ്ങളും
നിന്റെ കണ്ണുകള്‍ തിളങ്ങുന്ന
തടാകങ്ങളുമാണ്...
നിന്നെ പൂര്‍ണ്ണമായി ഉല്‍ക്കൊള്ളാനാണ്,
ഏകാഗ്രതയോടെ....
ഞാന്‍ കാത്തിരിക്കുന്നത്.
മഞ്ഞു മാറി.........
പൂക്കള്‍ വിടരാന്‍ തുടങ്ങിയിരിക്കുന്നു...
ഈ പൂക്കളുടെ സുഗന്ധം മുഴുവനും
നിനക്കുള്ളതാണ്...
എന്റെ ഓമനേ വരിക
നമുക്കൊന്നിച്ച് ....അതാസ്വദിക്കാം.
എന്റെ സുന്ദരീ...വന്നാലും...
ഈ വിശാലമായ തടാകക്കരയില്‍
നമുക്കു കൈകോര്‍ത്തു നടക്കാം..
നിന്റെ കൈവിരലുകളുടെ
മാര്‍ദ്ദവം ഞാനറിയട്ടെ.......
കാലില്‍ ചിലമ്പണിയിക്കുന്ന
കുഞ്ഞു തിരമാലകളോടു,
നമുക്കു സല്ലപിക്കാം..
ഇണപ്രാവുകളോടൊപ്പം
നമുക്കും പാറി നടക്കാം.
പ്രാണ പ്രിയേ....
നിന്നോടുള്ള പ്രണയത്താല്‍
ഞാന്‍ ഭ്രാന്തനാകുന്നു..
ജീവിതം യാന്ത്രികമാകുന്നതു കണ്ട്
എനിക്കു സഹിക്കാനാകുന്നില്ല..
ആത്മാവിനെ തൊടാതെ ......
ശരീരത്തെ മത്രം തൊടുന്ന...
മധുരമല്ലാത്ത ചുംബനങ്ങള്‍..!
അടിപ്പെടുത്തലുകള്‍....
എന്റെ ഓമനേ...വരിക....
മലയുടെ തഴ്വരയിലൂടെ
ഒരു മാന്‍ പേടയെപോലെ നീ വരിക.
എന്റെ മാറില്‍ ചാരി
എന്റെ പ്രണയമിടിപ്പു നീ കേള്‍ക്കുക
എന്റെ സുന്ദരീ..
എന്റെ മാറില്‍ നീ മയങ്ങുക..
-------------------------
-----------------
എന്റെ പ്രിയെ..
നിനക്കായി ഞാന്‍
ഒരു ഗീതം ആലപിക്കട്ടെ...?
ഒരു ഉത്തമഗീതം..
മാതള നാരകം പരിമളം വീശുന്ന
ചെറുതോട്ടത്തിലേക്കു നീ വരിക...
യഥാര്‍ത്ഥ പ്രണയം എന്താണെന്നറിയുക.
പ്രണയത്തിന്റെ ഒരു വലമ്പിരിശംഖ്
എന്റെ ഉള്ളില്‍ തീവ്രമാണ്..
പോരാടാനും വശത്താക്കാനുമല്ല,
ഞാന്‍നിന്നെ വിളിക്കുന്നത്.
നിനക്കു പ്രിയം മാത്രം തരാനാണ്.
അല്ലയോ പ്രിയേ... ....
നീ വേഗം വരിക
എന്റെ പ്രേമം വീഞ്ഞിനെക്കാള്‍ മധുരവും
മരണത്തെക്കാള്‍ ശക്തവുമാണ്..
അതിന്റെ തീയൂതിക്കെടുത്തുവാന്‍
ജലസഞ്ചയങ്ങള്‍ക്കാവില്ല.
ഈ ഭൂമിയിലെ സകലധനംകൊണ്ടും
അതു വാങ്ങാനുമാവില്ല....
.
നീ സുന്ദരിയാണ്.
നിന്റെ ചുണ്ടുകള്‍
തൊണ്ടീപ്പഴങ്ങളും
നിന്റെ കണ്ണുകള്‍ തിളങ്ങുന്ന
തടാകങ്ങളുമാണ്...
നിന്നെ പൂര്‍ണ്ണമായി ഉല്‍ക്കൊള്ളാനാണ്,
ഏകാഗ്രതയോടെ....
ഞാന്‍ കാത്തിരിക്കുന്നത്.
മഞ്ഞു മാറി.........
പൂക്കള്‍ വിടരാന്‍ തുടങ്ങിയിരിക്കുന്നു...
ഈ പൂക്കളുടെ സുഗന്ധം മുഴുവനും
നിനക്കുള്ളതാണ്...
എന്റെ ഓമനേ വരിക
നമുക്കൊന്നിച്ച് ....അതാസ്വദിക്കാം.
എന്റെ സുന്ദരീ...വന്നാലും...
ഈ വിശാലമായ തടാകക്കരയില്‍
നമുക്കു കൈകോര്‍ത്തു നടക്കാം..
നിന്റെ കൈവിരലുകളുടെ
മാര്‍ദ്ദവം ഞാനറിയട്ടെ.......
കാലില്‍ ചിലമ്പണിയിക്കുന്ന
കുഞ്ഞു തിരമാലകളോടു,
നമുക്കു സല്ലപിക്കാം..
ഇണപ്രാവുകളോടൊപ്പം
നമുക്കും പാറി നടക്കാം.
പ്രാണ പ്രിയേ....
നിന്നോടുള്ള പ്രണയത്താല്‍
ഞാന്‍ ഭ്രാന്തനാകുന്നു..
ജീവിതം യാന്ത്രികമാകുന്നതു കണ്ട്
എനിക്കു സഹിക്കാനാകുന്നില്ല..
ആത്മാവിനെ തൊടാതെ ......
ശരീരത്തെ മത്രം തൊടുന്ന...
മധുരമല്ലാത്ത ചുംബനങ്ങള്‍..!
അടിപ്പെടുത്തലുകള്‍....
എന്റെ ഓമനേ...വരിക....
മലയുടെ തഴ്വരയിലൂടെ
ഒരു മാന്‍ പേടയെപോലെ നീ വരിക.
എന്റെ മാറില്‍ ചാരി
എന്റെ പ്രണയമിടിപ്പു നീ കേള്‍ക്കുക
എന്റെ സുന്ദരീ..
എന്റെ മാറില്‍ നീ മയങ്ങുക..
-------------------------
No comments:
Post a Comment