Sunday, July 1, 2012

അവള്‍ എഴുതട്ടെ.


എന്നെ നോക്കി
കുണുങ്ങി..കുണുങ്ങി.. തീരമണഞ്ഞവള്‍
കാലില്‍ ചുമ്പിച്ച്
പെട്ടെന്നു തിരികെ പോയവള്‍
ഒറ്റയ്ക്കായി പോയപ്പൊള്‍
കൂട്ടിനായി വന്ന അണ്ണാറക്കണ്ണന്‍!
അതിന് എന്റെ ഭാഷയറിയാം
എന്റെ മനസ്സറിയാം...
എന്റെ നോവറിയാം....

  അവള്‍... അവള്‍‍....
  മോഹങ്ങള്‍കൊണ്ടേന്നെ;
  മൂടിപ്പുതപ്പിച്ചിട്ടാണു പൊയത്
  ഒരിക്കലും വിരിയാത്ത-
  മോഹങ്ങള്‍ക്കു മീതെയാണ്...
  ഞാന്‍ അടയിരുന്നത്.
  എന്തിനാണവള്‍
  എന്റെ മോഹങ്ങളെ
  തട്ടിയുണര്‍ത്തിയത്?
  എന്റെ ഹൃദയത്തെ
   കീറി മുറിച്ചത്?
  ഇപ്പോള്‍എന്റെ ചോരയില്‍ മുക്കിയാണ്
  അവള്‍ കവിത കുറിക്കുന്നത്..
  കാതോര്‍ത്താല്‍ .....
  അവള്‍ അതു മൂളുന്നതു കേല്‍ക്കാം..

ആളിപ്പടരുന്ന തീ ജ്വാലയില്‍..
കൂലം കുത്തിയാര്‍ക്കുന്ന ഒഴുക്കില്‍..
നട്ടം തിരിയുന്നചുഴിയില്‍
എന്റെ നോവിന്റെ തീവ്രതയുണ്ട്.
അവള്‍ അത് എഴുതട്ടെ..
ആ തൂലിക .........
ചലിച്ചുകൊണ്ടേ ഇരിക്കട്ടെ........

No comments:

Post a Comment