നിന്നെയും കാത്ത്.......
ഈ ഉമ്മറപ്പടിയില്‍
ഞാന്‍ ഒറ്റക്കാണ്.
എന്റെ പൂക്കൂടയിലെ
പൂക്കളെല്ലാം വാടിയിരിക്കുന്നു;
വടാതെ ശേഷിക്കുന്നത്.
എന്റെ കൈക്കുടന്നയിലെ
പൂക്കള്‍ മാത്രം!
അതിന്റെ ശോഭയും മങ്ങും മുന്‍പെ
നീ വരില്ലെ?
നാഥാ!
നീ വേഗം വരുമെന്നു
നിന്റെ ദൂതന്മാര്‍ എന്നെ അറിയിച്ചല്ലൊ.
ഞാന്‍ കാത്തിരിക്കുകയാണ്...
നിഴലിനു നീളം കൂടിയിരിക്കുന്നു
കാര്‍മേഘത്തിന്റെ നിര
ആകാശത്തിന്റെ നീലിമയെ
മറച്ചു തുടങിയിരിക്കുന്നു...
നിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ട്
ചേക്കു പക്ഷികളുടെ കലപില
കുയില്‍ മനൊഹരമായിപാടുന്നുണ്ട്
ഒരിളം തെന്നലിലിന്റെ കുളിര്‍മ്മ
നേരം ഏറെയാകുന്നു.
എന്റെ ആശങ്ക......
നിന്റെ വരവുകാണാന്‍ കഴിയാതെ
എന്റെ കണ്ണുകളുടെ പ്രകാശം
മങിപ്പോയാലൊ.....?
വൈകരുതേ...
അഥവാ വൈകിയാലും
വലിയൊരു പ്രകാശമയിട്ടയിരിക്കും
നീ വരിക അല്ലെ?
ആ പ്രഭയില്‍
ആ തേജസ്സില്‍
നീയും...ഞാനും....!
------------------------------
No comments:
Post a Comment