Tuesday, September 18, 2012

നിത്യതയിലേക്ക്
---------------------------------
നിഴലും നിലാവും തലചായ്ച്ചുറങ്ങുന്ന
നിതുതയിലേക്കു
എന്നെ... എന്നാണു കൂട്ടിക്കൊണ്ടു പോവുക?

ഹരിതാഭമായ പകലുകളിലും
രാഗാര്‍ദ്രമായസന്ധ്യകളിലും
ഞാന്‍ നിന്നെയാണു കാത്തിരിക്കുന്നത്.
ഒരു ചുവടു മുന്‍പിലോ
ഒരു ചുവടു പിന്‍പിലോ നീ ഉണ്ടെന്നതും,
നീ എന്റെ ഉള്ളിലിരുന്നു വിങ്ങുന്നതും,
ഞാനറിയുന്നു....

നിന്റെ ഉടയാടകാറ്റിലുലയുന്ന നേരിയ മര്‍മ്മരം
നിന്റെ ചെങ്കോല്‍
മഴവില്ലായി ഭൂമിയാകെ പടരുന്നത്;
നിന്റെ മുഖപടലം തട്ടിയെത്തുന്ന ഇളം തെന്നല്‍
എന്നെ തഴുകി കടന്നു പോകുന്നത്
എല്ലാം.........എല്ലാം.... എനിക്കറിയാമെങ്കിലും
എന്റെ നഗ്ന നേത്രങ്ങള്‍ക്ക്
നീ എന്തിനാണ് അഗോചരമാകുന്നത്?

അവിടെ..................
ഏഴല്ല എഴുനൂറുവര്‍ണ്ണങ്ങളാല്‍
മേഘമാലകള്‍ ആകാശത്തെമറയ്ക്കുന്നുണ്ടൊ?
മേഘങ്ങള്‍ കണ്ണീരു വര്‍ഷിക്കില്ല?
ആറുകള്‍ അലറുകയില്ല?
നിത്യമായ ശാന്തതയില്‍ എനിക്കവിടെ പാറി നടക്കാമൊ?
ഇവിടെ............
ഈ മടുപ്പിക്കുന്ന എകാന്തതയില്‍
കല്ലും മുള്ളും നിരഞ്ഞ ഇടവഴികളില്‍..
കരിയില പൊലും അനങ്ങുന്നില്ല.
പക്ഷികള്‍ പാടുന്നില്ല,
മഴയൊന്നു ചിണുങ്ങുന്നുപോലുമില്ല
ഏകാന്തതയുമായി ഞാന്‍ പ്രണയത്തിലാണെങ്കിലും
എനിക്കതിനെ പിരിയാതെ വയ്യ...

നിഴലും നിലാവും തലചയ്ച്ചുറങ്ങുന്ന
മഴയും പുഴ്യും ശാന്തമായൊഴുകുന്ന
നിത്യതയിലേക്ക്.............
എന്നെ എന്നാണു കൂട്ടിക്കൊണ്ടു പോകുക ?...... 

No comments:

Post a Comment