കഴ്ചയായി
----------------------------------------------------
അതിരാവിലെ ഉണര്‍ന്ന്
നിനക്കു വേണ്ടിയാണ്
ഞാനീ കീര്‍ത്തനമാലപിച്ചത്.
എന്റെകൊച്ചു വീടിന്റെ
വാതില്‍ പാതിതുറന്ന്
നിന്നെയും കാത്തിരിക്കയാണു ഞാന്‍.
ഈ വഴി നീയൊന്നു പോയിക്കാണുമൊ?
നിന്നെയൊന്നു തിരിച്ചറിഞ്ഞെങ്കില്‍!
ഒരു കൊച്ചുകുഞ്ഞിനെപ്പോലെ
ഞാന്‍ നിന്റെ പിറകേ
ഓടിവരുമായിരുന്നില്ലെ?
നിന്റെ കാലില്‍ കെട്ടിപ്പിടിച്ചു,
നിന്റെ വഴി തടയുമയിരുന്നില്ലെ?
അന്ധകാരത്തിലൊ
പ്രകാശത്തിലൊ
ആള്‍ക്കൂട്ടത്തിലൊ
വിജ്ജനതയിലൊ
എവിടെയണു ഞന്‍
നിന്നെത്തിരയേണ്ടത്?
എന്റെ കീര്‍ത്തങ്ങള്‍
നിനക്കു മധുരതരമല്ലതെയായൊ
ആരുടെ കീര്‍ത്തനമാണു
എന്നെ നിന്നില്‍നിന്നും
അകറ്റിയിരിക്കുന്നത്?
അതൊരു മുരളീഗാനമൊ
വീണാനദമൊ..........
നിന്നെ പ്രസാദിപ്പിക്കുവാന്‍
ഏതു ഗാനത്തിനാണു കഴിയുക
ഏതു രാഗത്തിനാണു കഴിയുക?
നിനക്കു കാഴ്ചയര്‍പ്പിക്കുവാന്‍
മുത്തൊപവിഴമൊ
സുന്ദരവസ്ത്തുക്കളെന്തെങ്കിലുമൊ
എന്റെ പക്കലില്ല...
ഈ നിഴലും നിലാവും
ഈ ഓലത്തുമ്പിലൂടെ
വാര്‍ന്നു വീഴുന്ന മഴത്തുള്ളികളും
ഈ മുറ്റത്തെ പൂക്കളും
എന്റെ നിറഞ്ഞ മനസ്സും മാത്രമെ
എനിക്കര്‍പ്പിക്കാനാവു....
എന്റെ കാത്തിരിപ്പിന്റെ
മടുപ്പിനു നീളം കൂടിയിരിക്കുന്നു..
എങ്കിലും....എങ്കിലും...ഞാന്‍
----------------------------------------------------
അതിരാവിലെ ഉണര്‍ന്ന്
നിനക്കു വേണ്ടിയാണ്
ഞാനീ കീര്‍ത്തനമാലപിച്ചത്.
എന്റെകൊച്ചു വീടിന്റെ
വാതില്‍ പാതിതുറന്ന്
നിന്നെയും കാത്തിരിക്കയാണു ഞാന്‍.
ഈ വഴി നീയൊന്നു പോയിക്കാണുമൊ?
നിന്നെയൊന്നു തിരിച്ചറിഞ്ഞെങ്കില്‍!
ഒരു കൊച്ചുകുഞ്ഞിനെപ്പോലെ
ഞാന്‍ നിന്റെ പിറകേ
ഓടിവരുമായിരുന്നില്ലെ?
നിന്റെ കാലില്‍ കെട്ടിപ്പിടിച്ചു,
നിന്റെ വഴി തടയുമയിരുന്നില്ലെ?
അന്ധകാരത്തിലൊ
പ്രകാശത്തിലൊ
ആള്‍ക്കൂട്ടത്തിലൊ
വിജ്ജനതയിലൊ
എവിടെയണു ഞന്‍
നിന്നെത്തിരയേണ്ടത്?
എന്റെ കീര്‍ത്തങ്ങള്‍
നിനക്കു മധുരതരമല്ലതെയായൊ
ആരുടെ കീര്‍ത്തനമാണു
എന്നെ നിന്നില്‍നിന്നും
അകറ്റിയിരിക്കുന്നത്?
അതൊരു മുരളീഗാനമൊ
വീണാനദമൊ..........
നിന്നെ പ്രസാദിപ്പിക്കുവാന്‍
ഏതു ഗാനത്തിനാണു കഴിയുക
ഏതു രാഗത്തിനാണു കഴിയുക?
നിനക്കു കാഴ്ചയര്‍പ്പിക്കുവാന്‍
മുത്തൊപവിഴമൊ
സുന്ദരവസ്ത്തുക്കളെന്തെങ്കിലുമൊ
എന്റെ പക്കലില്ല...
ഈ നിഴലും നിലാവും
ഈ ഓലത്തുമ്പിലൂടെ
വാര്‍ന്നു വീഴുന്ന മഴത്തുള്ളികളും
ഈ മുറ്റത്തെ പൂക്കളും
എന്റെ നിറഞ്ഞ മനസ്സും മാത്രമെ
എനിക്കര്‍പ്പിക്കാനാവു....
എന്റെ കാത്തിരിപ്പിന്റെ
മടുപ്പിനു നീളം കൂടിയിരിക്കുന്നു..
എങ്കിലും....എങ്കിലും...ഞാന്‍
No comments:
Post a Comment