Wednesday, April 18, 2012

ഭാരമില്ലായ്മ

പാറി വീഴുന്ന മഴ!
ഇതിനെന്തേ ഇത്ര ഭാരമില്ലയ്മ..?

എന്റെ കുഞ്ഞു മനസ്സും
 ഈ ഭാരമുല്ലായ്മ
 ആവോളം ആസ്വദിച്ചിട്ടുണ്ട്

കൂട്ടുകാരൊത്തു
കുന്നിന്‍ ചെരുവിലൂടെ
നെല്ലിമരങ്ങള്‍ തേടി,
പാറയിടുക്കില്‍
തൊണ്ടിപ്പഴങ്ങള്‍ തേടി,
കൈത്തോട്ടില്‍....
കുഞ്ഞുമീനുകളെതേടി,
പൊയ നാളുകള്‍ !

ആ ഭരമില്ലായ്മയുടെ നാളുകള്‍
ഇനി ഒരിക്കലേങ്കിലും....



Saturday, April 14, 2012

കഴ്ചയായി
----------------------------------------------------

അതിരാവിലെ ഉണര്‍ന്ന്
നിനക്കു വേണ്ടിയാണ്
ഞാനീ കീര്‍ത്തനമാലപിച്ചത്.

എന്റെകൊച്ചു വീടിന്റെ
വാതില്‍ പാതിതുറന്ന്
നിന്നെയും കാത്തിരിക്കയാണു ഞാന്‍.

ഈ വഴി നീയൊന്നു പോയിക്കാണുമൊ?
നിന്നെയൊന്നു തിരിച്ചറിഞ്ഞെങ്കില്‍!
ഒരു കൊച്ചുകുഞ്ഞിനെപ്പോലെ
ഞാന്‍ നിന്റെ പിറകേ
ഓടിവരുമായിരുന്നില്ലെ?
നിന്റെ കാലില്‍ കെട്ടിപ്പിടിച്ചു,
നിന്റെ വഴി തടയുമയിരുന്നില്ലെ?

അന്ധകാരത്തിലൊ
പ്രകാശത്തിലൊ
ആള്‍ക്കൂട്ടത്തിലൊ
വിജ്ജനതയിലൊ
എവിടെയണു ഞന്‍
നിന്നെത്തിരയേണ്ടത്?

എന്റെ കീര്‍ത്തങ്ങള്‍
നിനക്കു മധുരതരമല്ലതെയായൊ
ആരുടെ കീര്‍ത്തനമാണു
എന്നെ നിന്നില്‍നിന്നും
അകറ്റിയിരിക്കുന്നത്?

അതൊരു മുരളീഗാനമൊ
വീണാനദമൊ..........
നിന്നെ പ്രസാദിപ്പിക്കുവാന്‍
ഏതു ഗാനത്തിനാണു കഴിയുക
ഏതു രാഗത്തിനാണു കഴിയുക?
നിനക്കു കാഴ്ചയര്‍പ്പിക്കുവാന്‍
മുത്തൊപവിഴമൊ
സുന്ദരവസ്ത്തുക്കളെന്തെങ്കിലുമൊ
എന്റെ പക്കലില്ല...

ഈ നിഴലും നിലാവും
ഈ ഓലത്തുമ്പിലൂടെ
വാര്‍ന്നു വീഴുന്ന മഴത്തുള്ളികളും
ഈ മുറ്റത്തെ പൂക്കളും
എന്റെ നിറഞ്ഞ മനസ്സും മാത്രമെ
എനിക്കര്‍പ്പിക്കാനാവു....

എന്റെ കാത്തിരിപ്പിന്റെ
മടുപ്പിനു നീളം കൂടിയിരിക്കുന്നു..
എങ്കിലും....എങ്കിലും...ഞാന്‍

Friday, April 6, 2012

മൌനം

പറയാനെനിക്കിന്നൊന്നുമില്ലെങ്കിലും
പറയാതിരിക്കുവാനേറെയുണ്ട്
മൌനത്തിനുള്ളിലും അലറുന്നൊരാഴി
കേള്‍ക്കാതിരിക്കുവാന്‍ മ്യുട്ടി( mute)ലിട്ടിന്നു ഞാന്‍
 

 

 

 
 

Wednesday, April 4, 2012

മഴ

    കണ്ണീരിന്റെ മഴയില്‍,
കാണാം...ചില നനഞ്ഞ മുഖങ്ങള്‍
ആകാശം ഒടിഞ്ഞു മടങ്ങി
പെയ്യുന്ന മഴ....
ഇടയ്ക്ക് കൊഞ്ഞനം കുത്തുന്ന
കൊള്ളിമീനുകള്‍ക്കായി...മഴ
എത്രകാലം മഴകൊണ്ടു
എത്രയെത്ര നനഞ്ഞു...
എന്നിട്ടും..........
എന്റെ മനസ്സിന്റെ മഴക്കാടുകളിലേക്ക്
ഒരു നനവും വന്നു വീഴുന്നില്ലല്ലൊ
ഒന്ന്‍ ഒഴുകാനാവുന്നില്ലല്ലൊ
ഏതു മഴയിലാണ്
എനിക്കെന്നെ നഷ്ടമായത്
നൊമ്പരങ്ങളുടെ വേലിയേറ്റങ്ങളായി
ഈ വേനലിലും വരുന്നുണ്ട്..
ചില മഴകള്‍...